ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ

വടകര പുതുപ്പണം അരവിന്ദഘോഷ് റോഡിനുസമീപം സർവീസ് റോഡിലുണ്ടായ മണ്ണിടിച്ചിൽ
വടകര യാത്രക്കാർക്കും വീടിനും ഭീഷണിയായി വടകരയിൽ ദേശീയപാതയോരത്ത് വീണ്ടും മണ്ണിടിച്ചിൽ. വടകര പുതുപ്പണം അരവിന്ദഘോഷ് റോഡിനുസമീപം സർവീസ് റോഡരികിലാണ് വീണ്ടും മണ്ണിടിഞ്ഞത്. കിഴക്കെ വെന്തുരുത്തി ടി കെ ബാബുവിന്റെ വീടിനുസമീപത്തുള്ള സോയിൽ നെയിലിങ് നടത്തിയ പാർശ്വഭിത്തിയാണ് തകർന്നത്. ഇവിടെ നാലാം തവണയാണ് മണ്ണിടിച്ചിലുണ്ടാകുന്നത്. ചൊവ്വ വൈകിട്ടോടെയാണ് സംഭവം. മണ്ണിടിഞ്ഞ് സർവീസ് റോഡിൽ പതിച്ചതോടെ മുകൾഭാഗത്തുള്ള വീടും അപകടാവസ്ഥയിലായി. ഇതുവഴി പോകുന്ന കാൽനടയാത്രക്കാർക്കുൾപ്പെടെ അപകടഭീഷണിയുണ്ട്. ശക്തമായ മഴയുണ്ടായാൽ ബാക്കിഭാഗവും ഏതുനിമിഷവും ഇടിഞ്ഞുവീഴുന്ന സ്ഥിതിയിലാണുള്ളത്.











0 comments