print edition ജന്മാവകാശ പൗരത്വം; കോടതിവിധി മറികടക്കാൻ നിയമം കൊണ്ടുവരാൻ ട്രംപ്

വാഷിങ്‌ടൺ: അമേരിക്കയിൽ ജനിക്കുന്ന കുട്ടികൾക്ക് സ്വാഭാവികമായി അർഹതയുള്ള ‘ജന്മാവകാശ പൗരത്വം’ റദ്ദാക്കിയ എക്സിക്യൂട്ടീവ് ഉത്തരവ് നീക്കിയ സുപ്രീംകോടതി വിധിക്കെതിരെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ഇൗ വിധി അമേരിക്കയ്‌ക്ക് നല്ലതല്ലെന്നും സുപ്രീംകോടതി വിധി മറികടക്കാൻ യുഎസ് കോൺഗ്രസ് പുതിയ നിയമനിർമാണം നടത്തുന്നത് എളുപ്പമുള്ള കാര്യമാണെന്നും ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു.
"രാജ്യത്തിന് വൻ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നതും അസമത്വത്തിന് കാരണമാകുന്നതുമായ ഈ പൗരത്വ നിയമം അവസാനിപ്പിക്കാൻ യുഎസ് കോൺഗ്രസ് ഇന്നുതന്നെ പ്രവർത്തനം ആരംഭിക്കണം.
കോടതി വിധി നിരാശാജനകമാണ്. അനധികൃത കുടിയേറ്റക്കാരുടെ മക്കൾക്ക് പൗരത്വം നൽകുന്നത് വഴി രാജ്യം വലിയ സുരക്ഷാ ഭീഷണിയാണ് നേരിടുകയാണ്.' ട്രംപ് കുറിച്ചു.
അതേസമയം,സുപ്രീം കോടതി വിധിയെ യുഎസിലെ ഇന്ത്യൻ, -അമേരിക്കൻ സംഘടനകളും രാജ കൃഷ്ണമൂർത്തി, പ്രമീള ജയപാൽ, സുഹാസ് സുബ്രഹ്മണ്യം എന്നീ ഇന്ത്യൻ–-അമേരിക്കൻ ജനപ്രതിനിധികളും സ്വാഗതം ചെയ്തു.
ഭരണഘടനയുടെ 14–-ാം ഭേദഗതി ഉറപ്പുനൽകുന്ന തുല്യ പൗരത്വത്തിനുള്ള അവകാശത്തെ തകർക്കാനുള്ള ട്രംപിന്റെ ഭരണഘടനാ വിരുദ്ധമായ ശ്രമമാണ് പരാജയപ്പെട്ടതെന്ന് രാജ കൃഷ്ണമൂർത്തി പറഞ്ഞു.










0 comments