ad
Deshabhimani

print edition പ്രതിഷേധം ഫലംകണ്ടു; 
രാജഗോപാലിന്റെ പാസ്‌പോർട്ട്‌ പുതുക്കും

r rajagopal.jpg
വെബ് ഡെസ്ക്

Published on Jul 02, 2026, 01:07 AM | 1 min read

ന്യൂഡൽഹി: ​പശ്‌ചിമബംഗാളിൽ എസ്‌ഐആറിന്‌ പിന്നാലെ വോട്ടർപട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ട ടെലിഗ്രാഫ്‌ മുൻ എഡിറ്റർ ആർ രാജഗോപാലിന്റെ പാസ്‌പോർട്ട്‌ പുതുക്കൽ അപേക്ഷ തള്ളിയത് രാജ്യത്ത് വൻ പ്രതിഷേധത്തിന് വഴിവെച്ചതോടെ തിരുത്തൽ നടപടിയുമായി കൊൽക്കത്ത പൊലീസ്‌.


കൊൽക്കത്ത ഡിസ്‌ട്രിക്‌റ്റ്‌ കൺട്രോൾ സെക്യൂരിറ്റി സെൽ (ഡിസിഎസ്‌സി) റീജിയണൽ പാസ്‌പോർട്ട്‌ ഓഫീസിന്‌ (ആർപിഒ) അനുകൂല റിപ്പോർട്ട്‌ കൈമാറി. പ്രിന്റിങ്ങ്‌ ഉൾപ്പടെയുള്ള നടപടികളിലേക്ക്‌ കടന്നതായാണ് വിവരം. ലാമിനേഷൻ, ഒപ്പിടൽ തുടങ്ങിയ നടപടികൾ കൂടി പൂർത്തിയായാൽ രാജഗോപാലിന്‌ പുതുക്കിയ പാസ്‌പോർട്ട്‌ കൈമാറും.


എസ്‌ഐആറിന്റെ ഭാഗമായി വോട്ടർപട്ടികയിൽ നിന്നും പേര്‌ ഒഴിവാക്കിയതിനെ തുടർന്ന്‌ ഏപ്രിൽ മുതൽ രാജഗോപാലിന്റെ പാസ്‌പോർട്ട്‌ പുതുക്കാനുള്ള അപേക്ഷ തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. ഇതുകാരണം, അദ്ദേഹത്തിന്‌ അമേരിക്കയിൽ നടന്ന മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായില്ല. രാജഗോപാൽ തന്റെ ദുരനുഭവം വെളിപ്പെടുത്തിയതോടെ വിഷയം ദേശീയ,അന്തർദേശീയ തലത്തിൽ വലിയ ചർച്ചയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home