ലോഹിതദാസ് അനുസ്മരണം

ചാലക്കുടി
നഗരസഭയുടെയും പൗരാവലിയുടെയും സംയുക്താഭിമുഖ്യത്തില്‍ ലോഹിതദാസ് അനുസ്മരണം സംഘടിപ്പിച്ചു. സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ആലീസ് ഷിബു അധ്യക്ഷയായി. സംവിധായകന്‍ സിബി മലയില്‍ അനുസ്മരണ പ്രഭാഷണം നടത്തി. തിരക്കഥാകൃത്ത് ബാഹുല്‍ രമേശിന് ഈ വര്‍ഷത്തെ ലോഹിതദാസ് പുരസ്‌കാരം സമ്മാനിച്ചു. സംവിധായകന്‍ ജോസ് തോമസ് മുഖ്യാതിഥിയായി. നഗരസഭാ വൈസ് ചെയര്‍മാന്‍ കെ വി പോള്‍, പ്രതിപക്ഷ പാര്‍ടി ലീഡര്‍ ജില്‍ ആന്റണി, സുന്ദര്‍ദാസ്, കെ എ ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പുരോഗമന കലാ സാഹിത്യ സംഘം ചാലക്കുടി ഏരിയ കമ്മിറ്റി നേതൃത്വത്തില്‍ പൂലാനിയില്‍ എ കെ ലോഹിതദാസ് അനുസ്മരണം സംഘടിപ്പിച്ചു. ഇ സി സുരേഷ് അധ്യക്ഷനായി. ഡോ. ആര്‍ എല്‍ വി രാമകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തി. നന്ദകുമാര്‍ എലിഞ്ഞിപ്ര, പി സി മനോജ്, എം എന്‍ ഷാജി, എം പി അഭിലാഷ് എന്നിവര്‍ സംസാരിച്ചു.









0 comments