ad
Deshabhimani

കർഷകസംഘം സെമിനാർ 
സംഘടിപ്പിച്ചു

karshakasangham

കർഷകസംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാർ ഷാജു ആന്റണി ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 17, 2026, 01:19 AM | 1 min read

പെരുമ്പാവൂർ


കർഷകസംഘം ജില്ലാസമ്മേളനത്തിന്റെ ഭാഗമായി അശമന്നൂർ സഹകരണബാങ്ക് ഹാളിൽ "കർഷക – കർഷകത്തൊഴിലാളിവർഗ ഐക്യത്തിന്റെ പ്രസക്തി' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ബെഫി മുൻ സംസ്ഥാന സെക്രട്ടറി ഷാജു ആന്റണി ഉദ്ഘാടനം ചെയ്തു.


ഏരിയ പ്രസിഡന്റ് പി എസ് മണി അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി സി എം അബ്ദുൽ കരീം, സുജു ജോണി, എസ് മോഹനൻ, പി കെ സോമൻ, ജോഷി പോൾ, എൻ വി പ്രതീക്ഷ്, സി കെ സുരേഷ് എന്നിവർ സംസാരിച്ചു.


ചൊവ്വ വെെകിട്ട് 4.30ന് കീഴില്ലം സഹകരണബാങ്ക് ഹാളിൽ നടക്കുന്ന സാംസ്കാരികസമ്മേളനം പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കൗൺസിൽ അംഗം സേവ്യർ പുൽപ്പാട്ട് ഉദ്ഘാടനം ചെയ്യും. ചൊവ്വ വെെകിട്ട് 4.30ന് വേങ്ങൂർ ക്രാരിയേലി സഹകരണബാങ്ക് ഹാളിൽ "കേന്ദ്രനയങ്ങളും തൊഴിലുറപ്പ് പദ്ധതി നേരിടുന്ന വെല്ലുവിളികളും' വിഷയത്തിൽ നടക്കുന്ന സെമിനാർ കർഷകത്തൊഴിലാളി യൂണിയൻ സംസ്ഥാന ട്രഷറർ സി ബി ദേവദർശനൻ ഉദ്ഘാടനം ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home