ഷട്ടറിൽ തെളിഞ്ഞു ലോകകപ്പ് താരങ്ങൾ

തൃപ്രയാർ
അച്ഛൻ ജോലിചെയ്യുന്ന വർക്ക് ഷോപ്പിന്റെ ഷട്ടർ കണ്ടപ്പോൾ മുഹമ്മദ് അസ്ലമിന് ഒരു മോഹം ചിത്രങ്ങൾ വരച്ചാലോ എന്ന്. ചിത്രരചനയിൽ അസ്ലമിന്റെ അഭിരുചി മനസ്സിലാക്കിയ വർഷോപ്പ് ഉടമ പി എം നജീബ് ആവശ്യമായ സൗകര്യമൊരുക്കി നൽകിയതോടെ ഷട്ടറിൽ വിരിഞ്ഞത് കാൽപ്പന്തുകളിയിലെ അത്ഭുതതാരങ്ങൾ. തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിന് സമീപമുള്ള റോഡ് ലിങ്ക് വർക്ക് ഷോപ്പിലെ ജോലിക്കാരനായ സാലിയുടെ മകനാണ് മുഹമ്മദ് അസ്ലം. കാറിന് അടിക്കുന്ന പെയിന്റുകൾ ഉപയോഗിച്ചാണ് ലൂക്കാ മോഡ്രിച്ച്, വൊസീന്യ, നെയ്മർ ജൂനിയർ, ലയണൽ മെസ്സി, എർലിങ് ഹാലണ്ട്, ക്രിസ്റ്റ്യാനോ റൊണാൾഡോ, കിലിയൻ എംബാപ്പെ, യാമിൻ യമാൽ എന്നിവരുടെ ചിത്രങ്ങൾ വരച്ചത്. പുറത്തായെങ്കിലും പോർച്ചുഗൽ ആണ് മുഹമ്മദ് അസ്ലമിന്റെ ഇഷ്ടപ്പെട്ട ടീം. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇഷ്ട കളിക്കാരനും. പ്ലസ്ടു പാസായി ഡിഗ്രി പ്രവേശനം കാത്തുനിൽക്കുകയാണ് അസ്ലം.










0 comments