16 വീടുകൾക്ക് വിള്ളൽ
പീച്ചിയിൽ വീണ്ടും ഭൂ ചലനം

പീച്ചി
പീച്ചി മേഖലയിലെ വെള്ളക്കാരിത്തടം, തെക്കേക്കുളം, പള്ളിക്കുന്ന്, പീച്ചി, ജണ്ടമുക്ക് എന്നിവിടങ്ങളിൽ വീണ്ടും ഭൂചലനം. ബുധൻ രാവിലെ 8.45നും 9നും ഇടയിലാണ് ഭൂമിക്കടിയിൽ നിന്ന് വൻ മുഴക്കം കേട്ടത്. ചെറിയ തോതിൽ ഭൂചലനവും അനുഭവപ്പെട്ടു. തിങ്കൾ വൈകിട്ട് ആറിനും ഭൂചലനമുണ്ടായിരുന്നു. തീവ്രത വളരെ കുറഞ്ഞ പ്രകമ്പനമായതിനാൽ റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ വീണ്ടും മുഴക്കം കേട്ടതോടെ പ്രദേശവാസികൾ ഭീതിയിലാണ്. ഭൂചലനത്തിൽ പ്രദേശത്തെ നിരവധി വീടുകൾക്ക് വിള്ളൽ വീണിട്ടുണ്ട്. ബുധനാഴ്‌ച വീണ്ടും ഭൂചലനം ഉണ്ടായതോടെ വിള്ളലുകൾ കൂടി. പള്ളിക്കുന്ന് മംഗമത്തിൽ ശശി, കാട്ടിപ്പറന്പിൽ സൈമൺ, തെക്കേക്കര എബി, തലക്കോട്ടൂർ ലോനക്കുട്ടി, തെക്കേക്കര കുര്യൻ, ചിറ്റിലപ്പിള്ളി ലോനപ്പൻ, പത്മിനി രാജൻ, വേലംകുടി ശാന്ത അയ്യൻ, ജോർജ് ഇളയാനിക്കാട്ടിൽ, എൽസി കാഞ്ഞിരത്തിങ്കൽ, ഡേവിസ് ചിറയത്ത്, സുഭാഷ് മേക്കര, രാജൻ തടത്തിൽ, തെക്കേക്കുളത്തിൽ ലക്ഷ്‌മി, കല്ലിങ്ങൽ നാരായണൻ നായർ, തെക്കേക്കര ജിനീഷ് എന്നിവരുടെ വീടുകളിലാണ് വിള്ളൽ വീണത്.










0 comments