യുവാവിനെ സ്ക്രൂഡ്രൈവർ കൊണ്ട് കുത്തിക്കൊലപ്പെടുത്തി
പ്രതിക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ

മാള
കൊമ്പൊടിഞ്ഞാമാക്കലിൽ ഫർണിച്ചർ നിര്‍മാണ തൊഴിലാളിയായ യുവാവിനെ സ്ക്രൂ ഡ്രൈവർ കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു. ഉത്തർപ്രദേശ് സ്വദേശി ഷാനവാസിനെ(40)യാണ് തൃശൂർ നാലാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി പി എസ് സൈമ ശിക്ഷിച്ചത്. 2009 ജൂൺ 14നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊമ്പൊടിഞ്ഞാമാക്കലിലെ താമസസ്ഥലത്ത് പണമിടപാടുമായി ബന്ധപ്പെട്ട് ഷൗക്കീൻ എന്നയാളുമായുണ്ടായ തർക്കത്തിനിടെ ഷാനവാസ് ഇയാളെ മരവടി കൊണ്ട് തലയ്ക്കടിക്കുകയും ആക്രമണം തടയാൻ ശ്രമിച്ച ഫർണിച്ചർ വർക്ക്‌ഷോപ്പിലെ ജീവനക്കാരനും ഉത്തർപ്രദേശ് സ്വദേശിയുമായ നദീ(21)മി നെ സ്ക്രൂ ഡ്രൈവർകൊണ്ട് നെഞ്ചിൽ കുത്തി കൊലപ്പെടുത്തുകയുമായിരുന്നു. സംഭവത്തിൽ അന്നത്തെ മാള പൊലീസ് എസ്ഐ കെ എം വാസുദേവൻ രജിസ്റ്റർ ചെയ്ത കേസിൽ, സർക്കിൾ ഇൻസ്പെക്ടർ സി ആർ സന്തോഷ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സോളി ജോസഫ്, അഡ്വ. ഹണി ചാരുവിൽ എന്നിവർ ഹാജരായി.










0 comments