റോഡിനുനടുവിൽ ബസ് നിർത്തിയാൽ ലൈസൻസ് റദ്ദാക്കും
നഗരത്തിൽ എംവിഡി പരിശോധന; 81 ബസുകൾക്കെതിരെ കേസ്

എറണാകുളം നഗരത്തിൽ മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ സ്വകാര്യ ബസുകൾ പരിശോധിക്കുന്നു
കാക്കനാട്
എറണാകുളം നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ മോട്ടോർ വാഹനവകുപ്പ് നടത്തിയ പരിശോധനയിൽ 81 ബസുകൾക്കെതിരെ കേസ്. 1,21,250 രൂപ പിഴയും ഇൗടാക്കി. ആകെ 110 വാഹനങ്ങളാണ് പരിശോധിച്ചത്. എൻഫോഴ്‌സ്‌മെന്റ് ആർടിഒയുടെ നേതൃത്വത്തിൽ ആലുവ, കളമശേരി, ചിറ്റൂർ, മാമംഗലം, കച്ചേരിപ്പടി, കോമ്പാറ, മട്ടാഞ്ചേരി, ഫോർട്ട്കൊച്ചി, പനമ്പിള്ളിനഗർ, തൃപ്പൂണിത്തുറ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് നാല് സ്ക്വാഡുകളാണ് പരിശോധന നടത്തിയത്.
റോഡ്നികുതി കുടിശ്ശിക, ലൈസൻസില്ലാതെ വാഹനമോടിക്കൽ, കണ്ടക്ടർ ലൈസൻസില്ലാത്ത ജീവനക്കാരെ നിയോഗിക്കൽ, അനുമതിയില്ലാതെ ഉച്ചത്തിൽ മ്യൂസിക് സിസ്റ്റം ഉപയോഗിക്കൽ തുടങ്ങിയവയാണ് പരിശോധനയിൽ കണ്ടെത്തിയ പ്രധാന നിയമലംഘനങ്ങൾ. റോഡിനുനടുവിൽ ബസ് നിർത്തി യാത്രക്കാരെ കയറ്റുന്നത് കർശനമായി തടയുമെന്നും ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കുമെന്നും എൻഫോഴ്‌സ്‌മെന്റ് ആർടിഒ ബിജു ഐസക് അറിയിച്ചു.










0 comments