പി കൃഷ്‌ണപിള്ളയുടെ സ്‌മരണ പുതുക്കി

തൃശൂർ
അനശ്വര വിപ്ലവകാരി പി കൃഷ്‌ണപിള്ളയുടെ സ്‌മരണ പുതുക്കി ജില്ല. പി കൃഷ്‌ണപിള്ള ദിനം ജില്ലയിൽ വിപുലമായ പരിപാടികളോടെ ആചരിച്ചു. പാർടി ഓഫീസുകൾ അലങ്കരിച്ചും പതാക ഉയർത്തി പ്രഭാത ഭേരി മുഴക്കിയും കൃഷ്‌ണപിള്ളയുടെ സ്‌മരണ പുതുക്കി. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ സ്മാരക മന്ദിരത്തിൽ ജില്ലാ സെക്രട്ടറി കെ വി അബ്‌ദുൾഖാദർ പതാക ഉയർത്തി. സംസ്ഥാനകമ്മിറ്റി അംഗം എം എം വർഗീസ് മണ്ണുത്തി ഏരിയ കമ്മിറ്റി ഓഫീസിലും പതാക ഉയർത്തി. തൃശൂർ ദേശാഭിമാനി ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പി കൃഷ്ണപിള്ള അനുസ്മരണത്തിൽ ‘മുതലാളിത്ത സാമ്പത്തിക പ്രതിസന്ധിയും തീവ്ര വലതുപക്ഷവും’ എന്ന വിഷയത്തിൽ കേന്ദ്രകമ്മിറ്റി അംഗം കെ എൻ ബാലഗോപാൽ പ്രഭാഷണം നടത്തി.










0 comments