ad
Deshabhimani

കെഎസ്‌കെടിയു കൊടകര ഏരിയ സമ്മേളനം

ക്ഷേമ പെൻഷൻ വീടുകളിലെത്തിക്കുന്നത്‌ തുടരണം

കെഎസ്‌കെടിയു കൊടകര ഏരിയ സമ്മേളനം സംസ്ഥാന ട്രഷറർ സി ബി ദേവദർശനൻ ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Aug 17, 2026, 12:39 AM | 1 min read

കൊടകര

ക്ഷേമപെൻഷൻ വീടുകളിലെത്തിക്കുന്നത്‌ തുടരണമെന്ന് കെഎസ്‌കെടിയു കൊടകര ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. മറ്റത്തൂരിൽ നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന ട്രഷറർ സി ബി ദേവദർശനൻ ഉദ്ഘാടനം ചെയ്തു. എൻ എം സജീവൻ അധ്യക്ഷനായി. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ എം കെ പ്രഭാകരൻ, പി കെ ശിവരാമൻ, ടി എ രാമകൃഷ്ണൻ, കെ ജെ ഡിക്സൻ, പി എസ് വിനയൻ, സിന്ധു സുബ്രഹ്മണ്യൻ, എം ആർ രഞ്ജിത്ത്, സി വി രവി, വിജിത്ത് വർഗീസ് എന്നിവർ സംസാരിച്ചു. സമ്മേളനത്തിന് സമാപനം കുറിച്ച് തിങ്കളാഴ്ച വൈകിട്ട് വാസുപുരത്ത് പ്രകടനവും പൊതുസമ്മേളനവും നടക്കും. ജില്ലാ വൈസ് പ്രസിഡന്റ്‌ പി എസ് വിനയൻ ഉദ്ഘാടനം ചെയ്യും. ഭാരവാഹികൾ : എൻ എം സജീവൻ (പ്രസിഡന്റ്‌), പ്രവീണ മനോജ്‌, പി സി സുബ്രൻ (വൈസ് പ്രസിഡന്റുമാർ ), ഇ കെ അനൂപ് (സെക്രട്ടറി ), സ്വപ്ന സത്യൻ, എം കെ ബൈജു (ജോയിന്റ് സെക്രട്ടറിമാർ ), പി കെ കൃഷ്ണൻകുട്ടി (ട്രഷറർ).​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home