ഹരിത കർമസേന തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം
തൊഴിലാളികളെ ഇഎസ്ഐ പദ്ധതിയിൽ ഉൾപ്പെടുത്തണം

തൃശൂർ
കേരളത്തെ മാലിന്യ മുക്തമാക്കാൻ രോഗാതുരമായ സാഹചര്യങ്ങളിൽ തൊഴിലെടുക്കുന്ന ഹരിതകർമസേന തൊഴിലാളികളെ ഇഎസ്ഐ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ഹരിത കർമസേന തൊഴിലാളി യൂണിയൻ -(സിഐടിയു) ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനം സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി യു പി ജോസഫ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് എ എസ് സിദ്ധാർഥൻ അധ്യക്ഷനായി. എം ആർ രാജൻ, ഐ കെ വിഷ്ണുദാസ്, ഷീബ ബിജു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എ എസ് സിദ്ധാർഥൻ (പ്രസിഡന്റ്), ഷീബ ബിജു (സെക്രട്ടറി), ജിഷ ബാബു (ട്രഷറർ).









0 comments