വഞ്ചിയിൽ നിന്ന് എൻജിനും വലയും മോഷ്ടിച്ചയാൾ അറസ്റ്റിൽ

അൽത്താഫ്
കൊടുങ്ങല്ലൂർ
വഞ്ചിയിൽ നിന്ന് എൻജിനും വലയും മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കുളിമുട്ടം തട്ടുങ്ങൽ വീട്ടിൽ ആലിപറമ്പിൽ അൽത്താഫ് (26) നെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടപ്പുറം മാണിക്യ പാലം കടവിൽ കെട്ടിയിരുന്ന പെരിങ്ങാട്ട് വിശാഖിന്റെ വഞ്ചിയിൽ നിന്നാണ് എൻജിൻ മോഷ്ടിച്ചത്. ഇയാൾ വഞ്ചി മോഷ്ടിക്കാനും ശ്രമം നടത്തിയിരുന്നു. 23ന് രാത്രി 8.30നാണ് സംഭവം. 25000 രൂപയുള്ള ലംബ്രാഡിൻ എൻജിനാണ് മോഷ്ടിച്ചത്. തുടർന്ന് പണിക്കൻതുരുത്ത് കടവിൽ കെട്ടിയിരുന്ന കടവിൽവീട്ടിൽ അൻസാറിന്റെ വഞ്ചിയിൽ നിന്ന് 10000 രൂപ വിലയുള്ള നീട്ടുവലയും മോഷ്ടിച്ചു. അൽത്താഫ് കൊടുങ്ങല്ലൂർ, മതിലകം, കയ്‌പമംഗലം, മാള, നെടുപുഴ, കാസർഗേഡ് പൊലീസ് സ്റ്റേഷൻ പരിധികളിലായി വിവിധ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്എച്ച്ഒ ആർ ബൈജു, എസ്ഐമാരായ ഡി എൻ എബിൻ, എസ് അജയ്, സീനിയർ സിപിഒമാരായ കിഷോർ ചന്ദ്രൻ, ഗോപേഷ്, വിബീഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.







0 comments