Deshabhimani

പിഎസ്‌സി ജീവനക്കാർ പ്രതിഷേധിച്ചു

കൊല്ലത്ത്‌ പിഎസ്‌സി  ജീവനക്കാരുടെ പ്രതിഷേധയോഗം പിഎസ്‌സി എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി 
ആർ ബിച്ചു ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Oct 27, 2026, 02:07 AM | 1 min read

കൊല്ലം

പിഎസ്‌സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കാൻ ഗവർണറായിരുന്ന രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ രാഷ്ട്രപതിക്ക് ശുപാർശ നൽകിയ ഭരണഘടനാവിരുദ്ധ നടപടിക്കെതിരെ പിഎസ്‌സി ജീവനക്കാർ പ്രതിഷേധിച്ചു. പിഎസ്‌സി എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കൊല്ലത്ത്‌ പിഎസ്‌സി ഓഫീസിന്‌ മുന്നിൽ നടന്ന പ്രതിഷേധ യോഗം സെക്രട്ടറി ആർ ബിച്ചു ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് സി പി വിനോദ് അധ്യഷനായി. പിഎസ്‌സിയെ ദുർബലപ്പെടുത്താനും തകർക്കാനുമുള്ള ഗൂഢലക്ഷ്യമാണ് ഗവർണറുടെ നടപടിക്ക് പിന്നിലുള്ളതെന്ന്‌ യൂണിയൻ ചൂണ്ടിക്കാട്ടി. യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയതുമുതൽ പിഎസ്‌സിയുടെ വിശ്വാസ്യത തകർക്കുംവിധം വസ്തുതാവിരുദ്ധമായ വാർത്തകളും അടിസ്ഥാനരഹിതമായ പരാതികളും നിരന്തരം ഉയർത്തിക്കൊണ്ടുവരികയാണ്‌. കഴിഞ്ഞ പത്തുവർഷം മൂന്നുലക്ഷത്തിലേറെ പേർക്ക് നിയമനം നൽകിയ സ്ഥാപനമാണ്‌ പിഎസ്‌സി. രാജ്യത്ത് ആകെ നടന്ന സർക്കാർ നിയമനത്തിന്റെ 60 ശതമാനവും നടത്തിയത് കേരള പിഎസ്‌സി ആണ്. ലക്ഷക്കണക്കിന് അഭ്യസ്ഥവിദ്യരായ ഉദ്യോഗാർഥികളുടെ ആശാകേന്ദ്രമായ പിഎസ്‌സിയെ ദുർബലപ്പെടുത്താനുള്ള നടപടികൾ അവസാനിപ്പിക്കണമെന്ന് യൂണിയൻ ആവശ്യപ്പെട്ടു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home