അപകടബാധിതന്റെ ബൈക്ക് മോഷ്ടിച്ച യുവാവ് അറസ്റ്റിൽ

പ്രശാന്ത്
മാള
റോഡപകടത്തെ തുടർന്ന് വഴിയരികിൽ മാറ്റിവെച്ചിരുന്ന മോട്ടോർസൈക്കിൾ മോഷ്ടിച്ച കേസിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും സ്റ്റേഷൻ റൗഡിയുമായ മാള കുരുവിലശേരി സ്വദേശി വടാശ്ശേരി വീട്ടിൽ പ്രശാന്ത് (30)നെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 9ന് രാത്രിയിൽ പള്ളിപ്പുറം എസ് വളവിൽ ഉണ്ടായ അപകടത്തെ തുടർന്ന് റോഡരികിലേക്ക് മാറ്റിവെച്ചിരുന്ന പൊയ്യ ചെന്തുരുത്തി സ്വദേശി ദേവർക്കാട്ടിൽ വീട്ടിൽ അശ്വിൻ (23)ന്റെ ഉടമസ്ഥതയിലുള്ള യൂണികോൺ മോട്ടോർ സൈക്കിളാണ് പ്രതി മോഷ്ടിച്ചത്. മാള, ചാലക്കുടി, കണ്ണൂർ സിറ്റി പൊലീസ് സ്റ്റേഷൻ പരിധികളിലായി രജിസ്റ്റർ ചെയ്ത മൂന്ന് വധശ്രമക്കേസുകൾ, നാല് അടിപിടിക്കേസുകൾ, കണ്ണൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിയുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ച കേസ് എന്നിവയുൾപ്പെടെ എട്ട് ക്രിമിനൽ കേസുകളിൽ പ്രതിയാണ് പ്രശാന്ത്. മാള എസ്ഐ ഒ പി അനിൽകുമാർ, ജിഎഎസ്ഐ പി രമേശൻ, ആളൂർ എസ്ഐ ടി എ ജെയ്സൺ സിപിഒമാരായ വിശാഖ്, ശ്രീജിത്ത്, ടി എ അരുൺ എന്നിവരടങ്ങിയ അന്വേഷക സംഘമാണ് പ്രതിയെ പിടികൂടിയത്.










0 comments