ഉപേക്ഷിച്ച വാഹനം നീക്കം ചെയ്യണം; ഏലൂർ നഗരസഭ പരാതി നൽകി

കളമശേരി
നഗരസഭയിലെ വാർഡ് നാലിൽ ഏറെനാളായി ഉപേക്ഷിച്ചനിലയിൽ റോഡിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനം അടിയന്തരമായി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നഗരസഭാ ചെയർപേഴ്‌സൺ ലൈജി സജീവൻ പൊലീസിൽ പരാതി നൽകി.
ആലിങ്ങൽ -റോയൽ വില്ലേജ് റോഡിലാണ് കെഎൽ 39 ആർ 5890 എന്ന വാഹനം കുറെനാളായി ഉപേക്ഷിച്ച നിലയിൽ പാർക്ക് ചെയ്‌തിരിക്കുന്നത്. ഈ വാഹനത്തിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ പരിസരവാസികൾക്ക് ഗുരുതര ആരോഗ്യപ്രശ്നം ഉണ്ടാകാൻ ഇടയുണ്ടെന്നും വാഹനത്തിൽ സാമൂഹ്യവിരുദ്ധരുടെ ശല്യമുണ്ടെന്നും ഏലൂർ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് നൽകിയ പരാതിയിൽ പറഞ്ഞു.










0 comments