Deshabhimani

പുത്തൻചിറ സെന്റ് ജോസഫ് ദേവാലയ കൂദാശ നടത്തി

പുത്തൻചിറ സെന്റ് ജോസഫ് ഇടവക ദേവാലയ കൂദാശാ കർമം ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ നിർവഹിക്കുന്നു

പുത്തൻചിറ സെന്റ് ജോസഫ് ഇടവക ദേവാലയ കൂദാശാ കർമം ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ നിർവഹിക്കുന്നു

വെബ് ഡെസ്ക്

Published on Nov 22, 2026, 12:26 AM | 1 min read


പുത്തൻചിറ

സെന്റ് ജോസഫ് ഇടവക ദേവാലയ കൂദാശ നടത്തി. ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ മുഖ്യകാർമികനായി. ആർച്ച് ബിഷപ് ഡോ.ജോർജ് പാനികുളം സന്ദേശം നൽകി. വികാരി ജനറല്‍മാരായ മോൺ. ജോസ് മാളിയേക്കൽ, മോൺ. വിൽസൻ ഈരത്തറ, മോൺ. ആന്റു ആലപ്പാടൻ, പുത്തൻചിറ ഫൊറോന വികാരി ഫാ. ബിനോയ് പൊഴോലിപറമ്പിൽ, ഇടവക വികാരി ഫാ. ജോൺ കവലക്കാട്ട് തുടങ്ങിയവർ സഹകാർമികരായി. ഇടവക ദേവാലയത്തിന്റെയും കൽക്കുരിശ്, തിരുസ്വരൂപങ്ങൾ, സക്രാരി, വിശുദ്ധ വസ്തുക്കൾ രൂപങ്ങൾ തുടങ്ങിയവയുടെ വെഞ്ചിരിപ്പും നടന്നു. മന്ത്രി ഒ ജെ ജനീഷ് ഉദ്ഘാടനം ചെയ്തു. മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷനായി. കെ രാജൻ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് വി എൻ രാജേഷ്, വികാരി ജനറാൾ മോൺ. ആന്റു ആലപ്പാടൻ, ഡോ.സിസ്റ്റർ ആനി കുര്യാക്കോസ്, എം പി സോണി, സാജു താക്കോൽക്കാരൻ, വിൽസൺ പയ്യപ്പിള്ളി, പൗലോസ് താക്കോൽക്കാരൻ, ജോയ് മുരിങ്ങലത്ത്, ലിജോ പയ്യപ്പിള്ളി, ജോയ് പുല്ലൂപറമ്പിൽ, വർഗീസ് കല്ലംകുളം, ബബിത ആൻഡ്രൂസ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home