Deshabhimani

പെട്ടി ഓട്ടോയിടിച്ച് വയോധിക മരിച്ചു

നബീസ

നബീസ

വെബ് ഡെസ്ക്

Published on Nov 22, 2026, 12:34 AM | 1 min read

പെരുമ്പിലാവ്

കടവല്ലൂർ പഞ്ചയത്തിലെ ഒറ്റപ്പിലാവ് പുഞ്ചിരിക്കാവിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ പെട്ടി ഓട്ടോയിടിച്ച് വയോധിക മരിച്ചു. ഒറ്റപ്പിലാവ് ഇടവഴി പുരക്കൽ വീട്ടിൽ നബീസ(70) യാണ് മരിച്ചത്. ശനി രാത്രി ഒമ്പതിനാണ്‌ അപകടം. വീട്ടിൽ നിന്ന് റോഡിന്റെ മറുവശത്തുള്ള ബന്ധുവീട്ടിലേക്ക് പോകാൻ റോഡ് മുറിച്ചുകടക്കുന്നതിനിടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ നബീസ റോഡിലേക്ക് തെറിച്ചുവീണു. ഉടൻ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭർത്താവ് ഹംസ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home