ബി കെ ഹരിനാരായണന്റെ പുസ്തകം പ്രകാശിപ്പിച്ചു

ഗാനരചയിതാവ് ബി കെ ഹരിനാരായണൻ രചിച്ച പുസ്തകം ‘ശിവം ശുഭം’ പ്രകാശിപ്പിക്കുന്നു
ഗുരുവായൂര്‍
എം എസ് സുബ്ബുലക്ഷ്മിയുടെയും ത്യാഗരാജൻ സദാശിവത്തിന്റെയും ജീവിതം അടിസ്ഥാനമാക്കി ഗാനരചയിതാവ് ബി കെ ഹരിനാരായണൻ രചിച്ച ‘ശിവം ശുഭം’ എന്ന പുസ്തകം പ്രകാശിപ്പിച്ചു. ഗുരുവായൂർ മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഡോ. ശ്രീവത്സൻ ജെ മേനോൻ, ബിജിബാൽ, ഡോ. രാജശ്രീ വാര്യർ, സിത്താര കൃഷ്ണകുമാർ, എം എസ് സുബ്ബുലക്ഷ്മിയുടെ ചെറുമകൻ വി ശ്രീനിവാസൻ, ദേവസ്വം ചെയർമാൻ പ്രൊഫ. വി കെ വിജയൻ, സന്നിധാനന്ദൻ, ഷിബു ചക്രവർത്തി, പെപ്പിൻ എന്നിവർ ചേർന്നായിരുന്നു പ്രകാശനം. ടി എം വേണു, ബി കെ ഹരിനാരായണൻ എന്നിവർ സംസാരിച്ചു. എസ് ഐശ്വര്യ, എസ് സൗന്ദര്യ എന്നിവർ സംഗീത കച്ചേരി അവതരിപ്പിച്ചു.









0 comments