തണ്ണീർത്തടം നികത്താൻ ശ്രമം

പൊയ്യ പഞ്ചായത്തിൽ പള്ളിപ്പുറം വില്ലേജിൽ തണ്ണീർത്തടം നികത്താൻ ശ്രമം നടന്ന സ്ഥലത്ത് റവന്യൂ വകുപ്പ് അധികൃതർ പരിശോധിക്കുന്നു
പൊയ്യ പ
ള്ളിപ്പുറം വില്ലേജിൽ അഡാക്ക് ഫാമിന് സമീപം സ്വകാര്യ വ്യക്തി തണ്ണീർത്തടം മണ്ണിട്ട് നികത്താൻ ശ്രമിച്ചതായി കണ്ടെത്തി. സ്ഥലം ഡാറ്റാബാങ്കിൽ ഉൾപ്പെട്ടിട്ടുള്ളതാണെന്ന് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. തണ്ണീർത്തടം നികത്താനുള്ള നീക്കത്തിനെതിരെ സ്റ്റോപ്പ് മെമ്മോ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും സ്ഥലത്തിന്റെ ഉടമയെ കണ്ടെത്തിയിട്ടുണ്ടെന്നും തഹസിൽദാർ ഭൂരേഖ വിഭാഗം വി എം സിജ, ഡെപ്യൂട്ടി തഹസിൽദാർ എം ഡി ബിജുമോൻ, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ഷിബു എന്നിവർ അറിയിച്ചു.









0 comments