Deshabhimani

അമീന നസ്റിനെ അനുമോദിച്ചു

Congratulated

അമീന നസ്റിന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പി രാജീവ് ഉപഹാരം സമ്മാനിക്കുന്നു

വെബ് ഡെസ്ക്

Published on Nov 01, 2026, 02:11 AM | 1 min read

കാക്കനാട്


വേൾഡ് ഫുഡ് പ്രൈസ് ഗ്ലോബൽ യൂത്ത് ഇൻസ്റ്റിറ്റ്യൂട്ടിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഗ്ലോബൽ ചലഞ്ച് അവാർഡ് നേടിയ അമീന നസ്റിനെ സിപിഐ എം ബിഎംസി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പി രാജീവ് അമീനയ്ക്ക് ഉപഹാരം സമ്മാനിച്ചു.


ജില്ലാ സെക്രട്ടറിയറ്റംഗം സി കെ പരീത്, ഏരിയ സെക്രട്ടറി എ ജി ഉദയകുമാർ, കെ ആർ ജയചന്ദ്രൻ, വി ടി ശിവൻ, പി എ ഷിയാസ്, വി ഐ കബീർ തുടങ്ങിയവർ സംസാരിച്ചു. യുഎസ്എയിൽ ഒക്ടോബർ 20 മുതൽ 22 വരെയായിരുന്നു ഗ്ലോബൽ യൂത്ത് ഇൻസ്റ്റിറ്റ്യൂട്ട്. മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ സ്പോൺസർഷിപ്പോടെയാണ് അമീന പങ്കെടുത്തത്. ഇന്ത്യയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 10 വിദ്യാർഥികളിൽ കേരളത്തിൽനിന്നുള്ള ഏക പ്രതിനിധിയായിരുന്നു. കാക്കനാട് ഭവൻസ് വരുണ വിദ്യാലയത്തിലെ 12–ാം ക്ലാസ് വിദ്യാർഥിനിയായ അമീന, ചെമ്പറക്കി അരിമ്പാശേരി ഷാനവാസിന്റെയും ഫാത്തിമയുടെയും മകളാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home