നൃത്താവിഷ്‌കാരം പ്രേക്ഷക മനം കവർന്നു

മുദ്ര പീഠം സ്കൂൾ ഓഫ് ആർട്സ് കലാകാരികൾ അവതരിപ്പിച്ച താടക എന്ന ദ്രാവിഡ രാജകുമാരി എന്ന വയലാർ കവിതയുടെ നൃത്താവിഷ്കാരം
പെരുന്പാവൂർ
വയലാർ സ്മൃതി സന്ധ്യ വേദിയിൽ മുദ്ര പീഠം സ്കൂൾ ഓഫ് ആർട്സ് കലാകാരികൾ അവതരിപ്പിച്ച നൃത്താവിഷ്കാരം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. വയലാർ രാമവർമ രചിച്ച താടക എന്ന ദ്രാവിഡ രാജകുമാരി കവിതയുടെ നൃത്താവിഷ്കാരമാണ് പ്രേക്ഷക മനം കവർന്നത്.
വനിതാ സാഹിതി മേഖലാ കമ്മിറ്റി അംഗവും മുദ്രാപീഠം സ്കൂൾ ഓഫ് ആർട്സ് ഡയറക്ടർകൂടിയായ ടി എസ് ശ്രീദേവിയുടെ നേതൃത്വത്തിൽ തേജു ലക്ഷ്മി, ഉണ്ണിമായ, ദീപ്തി, വൈഗ, അനു മുരുകൻ, പത്മതീർത്ഥ എന്നിവരാണ് നൃത്താവിഷ്കാരം അവതരിപ്പിച്ചത്.
പത്മതീർത്ഥ ബാലസംഘം പ്രവർത്തകയും വേനൽതുമ്പി കലാജാഥ അംഗവുമായിരുന്നു. താടകയായി വേദിയിലെത്തിയ ശ്രീദേവിയുടെ നൃത്താഭിനയം താടക അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ വരച്ചുകാട്ടുന്നതായിരുന്നു. കലാകാരികൾക്ക് സിപിഐ എം ഏരിയ കമ്മിറ്റി സെക്രട്ടറി സി എം അബ്ദുൽ കരീം ഉപഹാരങ്ങൾ സമ്മാനിച്ചു.








0 comments