print edition ഇന്ത്യൻ ഫുട്ബോൾ ലീഗ്; ഗോകുലം കേരളയ്ക്ക് ജയം

ഗോകുലം കേരള| Photo: Social Media
കോഴിക്കോട് : ഇന്ത്യൻ ഫുട്ബോൾ ലീഗിൽ തകർപ്പൻ ജയത്തോടെ ഗോകുലം കേരള എഫ്‌സി തുടങ്ങി. കോഴിക്കോട് കോർപറേഷൻ ഇഎംഎസ് സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സമലേശ്വരി എസ്‌സിയെ 3–2ന് തോൽപ്പിച്ചു. ഗോകുലത്തിനായി ക്രിസ്‌ലൻ ഇരട്ടഗോൾ നേടി. മകാൻ വിങ്ക്‌ലി ചോട്ടെ മറ്റൊരു ഗോളടിച്ചു. ഏഴിന് രാജസ്ഥാൻ യുണൈറ്റഡുമായാണ് അടുത്ത കളി.








0 comments