ad
Deshabhimani

തൃശൂര്‍സെന്‍ട്രല്‍ സഹോദയ ടേബിള്‍ ടെന്നിസ്

വിജയഗിരി പബ്ലിക് സ്‌കൂളിന് ഓവറോള്‍ കിരീടം

തൃശൂര്‍ സെന്‍ട്രല്‍ സഹോദയ ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ ഓവറോള്‍ ജേതാക്കളായ വിജയഗിരി പബ്ലിക് സ്‌കൂൾ ടീം

തൃശൂര്‍ സെന്‍ട്രല്‍ സഹോദയ ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ ഓവറോള്‍ ജേതാക്കളായ വിജയഗിരി പബ്ലിക് സ്‌കൂൾ ടീം

വെബ് ഡെസ്ക്

Published on Aug 20, 2025, 12:39 AM | 1 min read

അഷ്ടമിച്ചിറ

തൃശൂര്‍ സെന്‍ട്രല്‍ സഹോദയ ടേബിള്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ ആതിഥേയരായ വിജയഗിരി പബ്ലിക് സ്‌കൂൾ ഓവറോള്‍ ജേതാക്കളായി. മാള ഹോളി ഗ്രേസ് അക്കാദമി രണ്ടാംസ്ഥാനവും ഡോ. രാജു ഡേവിസ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി. അണ്ടര്‍ 12 വിഭാഗത്തില്‍ വിജയഗിരി പബ്ലിക് സ്‌കൂള്‍ ഒന്നാസ്ഥാനവും മതിലകം പീസ് പബ്ലിക് സ്‌കൂള്‍ രണ്ടാം സ്ഥാനവും ഇരിങ്ങാലക്കുട ശാന്തി നികേതന്‍ പബ്ലിക് സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി. അണ്ടര്‍ 15 വിഭാഗത്തില്‍ ഇരിങ്ങാലക്കുട ശാന്തി നികേതന്‍, മാള ഹോളി ഗ്രേസ് അക്കാദമി എന്നിവര്‍ ഒന്നാംസ്ഥാനവും വിജയഗിരി പബ്ലിക് സ്‌കൂള്‍, മതിലകം പീസ് ഇന്റര്‍നാഷനല്‍ എന്നിവര്‍ രണ്ടാംസ്ഥാനവും ആനത്തടം സെന്റ് ആന്‍സ് പബ്ലിക് സ്‌കൂള്‍ മൂന്നാംസ്ഥാനവും നേടി. അണ്ടര്‍ 19 വിഭാഗത്തില്‍ ഡോ. രാജു ഡേവിസ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ ഒന്നാം സ്ഥാനവും ഹോളി ഗ്രേസ് അക്കാദമി രണ്ടാം സ്ഥാനവും വിജയഗിരി പബ്ലിക് സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി. മത്സരങ്ങളുടെ ഉദ്ഘാടനം തൃശൂര്‍ സെന്‍ട്രല്‍ സഹോദയ വൈസ് പ്രസിഡന്റ് എന്‍ എം ജോര്‍ജ് നിര്‍വഹിച്ചു. സഹോദയ ചീഫ് പേട്രന്‍ ഡോ. രാജു ഡേവിസ് പെരേപ്പാടന്‍, വിജയഗിരി പബ്ലിക് സ്‌കൂള്‍ മാനേജര്‍ ഫാ. ജോസഫ് ജോണ്‍, പ്രിന്‍സിപ്പല്‍ എന്‍ എം ജോര്‍ജ് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home