ad
Deshabhimani

ടേബിൾ ടെന്നീസ് ടൂർണമെന്റ്‌ സമാപിച്ചു

ഇരിങ്ങാലക്കുട ക്രൈസ്റ്റിൽ സംസ്ഥാന റാങ്കിങ് ടേബിൾ ടെന്നിസ് വിജയികൾക്ക് ട്രോഫി സമ്മാനിക്കുന്നു
വെബ് ഡെസ്ക്

Published on Sep 15, 2025, 12:16 AM | 1 min read

ഇരിങ്ങാലക്കുട

ക്രൈസ്റ്റ് അക്വാട്ടിക്‌ കോംപ്ലക്സിൽ നടന്ന സംസ്ഥാന റാങ്കിങ് ടേബിൾ ടെന്നീസ് ടൂർണമെന്റ് സമാപിച്ചു. വനിതാ വിഭാഗത്തിൽ ആലപ്പുഴയുടെ മരിയ റോണിയും പുരുഷ വിഭാഗത്തിൽ ആലപ്പുഴയുടെ ആമിർ അഫ്താബും ചാമ്പ്യന്മാരായി. ടൂർണമെന്റിലെ മികച്ച അക്കാദമിയായി ആലപ്പുഴ വൈഎംസിഎ അക്കാദമിയെ തെരഞ്ഞെടുത്തു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് അക്കാദമിയ്ക്കാണ് രണ്ടാം സ്ഥാനം. സംസ്ഥാന ടേബിൾ ടെന്നിസ് അസോസിയേഷൻ സെക്രട്ടറി മൈക്കിൾ മത്തായി, തൃശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ ആർ സാംബശിവൻ എന്നിവർ ട്രോഫികൾ സമ്മാനിച്ചു. ഫാ. ജോയ് പീണിക്ക പറമ്പിൽ , ക്രൈസ്റ്റ് വിദ്യാനികേതൻ പ്രിൻസിപ്പൽ ഫാ. ജോയ് ആലപ്പാട്ട്, ഡോ. ബിന്റു ടി കല്യാൺ, ഡോ. കെ എം സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home