Deshabhimani

ചാലക്കുടി സബ്‌ ട്രഷറിയുടെ 
പുതിയ കെട്ടിടം തുറന്ന് കൊടുത്തില്ല

ഉദ്ഘാടനം കഴിഞ്ഞ ചാലക്കുടി സബ് ട്രഷറി കെട്ടിടം

ഉദ്ഘാടനം കഴിഞ്ഞ ചാലക്കുടി സബ് ട്രഷറി കെട്ടിടം

വെബ് ഡെസ്ക്

Published on Nov 04, 2026, 12:57 AM | 1 min read


ചാലക്കുടി

നിര്‍മാണം പൂര്‍ത്തീകരിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും ചാലക്കുടി സബ്‌ ട്രഷറിയുടെ പുതിയ കെട്ടിടം തുറന്ന് കൊടുത്തില്ല. കാലപ്പഴക്കത്തെ തുടര്‍ന്ന് ജീര്‍ണാവസ്ഥയിലായതോടെയാണ് റെയില്‍വേ സ്റ്റേഷന്‍ റോഡിലെ സബ്‌ ട്രഷറി കെട്ടിടം പൊളിച്ച് പുതുക്കി പണിതത്. ഒരു കോടിയോളം രൂപ ചെലവിലായിരുന്നു നിര്‍മാണം. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എച്ച്എല്‍എന്‍ എന്ന സ്ഥാപനത്തിനായിരുന്നു നിര്‍മാണ ചുമതല. കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ച് കഴിഞ്ഞ മാര്‍ച്ച് 4ന് ട്രഷറികെട്ടിടത്തിന്റെ ഓണ്‍ലൈന്‍ ഉദ്ഘാടനവും നടന്നു. എന്നാല്‍, ട്രഷറിയുടെ പുതിയ കെട്ടിടം തുറന്ന് കൊടുത്തിട്ടില്ല. ട്രഷറി മാറ്റി സ്ഥാപിക്കാനുള്ള അനുമതിക്കായി ജില്ലാ ട്രഷറി ഓഫീസര്‍ സംസ്ഥാന ട്രഷറി ഡയറക്ടര്‍ക്ക് അപേക്ഷ നൽകിയിട്ടും അനുകൂല നടപടിയാകുന്നില്ലെന്നാണ് ആക്ഷേപം. സനീഷ് കുമാര്‍ ജോസഫ് എംഎല്‍എയും ഇക്കാര്യത്തില്‍ താൽപ്പര്യമെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ട്രഷറി കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിച്ചപ്പോള്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോംപ്ലക്‌സിന്റെ ഒന്നാം നിലയിലേക്ക് ട്രഷറിയുടെ പ്രവര്‍ത്തനം മാറ്റിയിരുന്നു. സ്ഥല പരിമിധിമൂലം ഇവിടെയെത്തുന്നവര്‍ക്കും ഇവിടത്തെ ജീവനക്കാര്‍ക്കും ദുരിതമാവുകയാണ്. ട്രഷറിയുടെ പ്രവര്‍ത്തനവും അവതാളത്തിലായി. പെന്‍ഷന്‍ വാങ്ങാനെത്തുന്ന പ്രായമായവര്‍ക്കും ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ട്രഷറിയിലേക്കെത്താന്‍ ബുദ്ധിമുട്ടാവുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

v d satheesan

02

print edition സിഎജിയെ വിമർശിച്ച്‌ മുഖ്യമന്ത്രി; ‘സർക്കാർ തീരുമാനങ്ങളുടെ 
ഗുണദോഷം ഓഡിറ്റ്‌ ചെയ്യരുത്‌’
KSRTC Pension

04

print edition കെഎസ്‌ആർടിസി പെൻഷൻ സർക്കാരിന്റേത്‌ വഞ്ചന: ടി പി രാമകൃഷ്‌ണൻ
deshabhimani editorial

06

print edition അഴിമതിക്ക്‌ വളമിടാൻ ഓരോ അഭ്യാസങ്ങൾ
deshabhimani section

Recommended

Deshabhimani
Home