ഗ്യാനേഷ് കുമാറിന്റെ രാജി
പൊലീസ് അതിക്രമത്തിനെതിരെ വിദ്യാർഥി പ്രതിഷേധം

ഡൽഹിയിൽ എസ്എഫ്ഐ, -ഡിവൈഎഫ്ഐ പ്രവർത്തകർക്കു നേരെ നടന്ന പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ തൃശൂർ നഗരത്തിൽ നടത്തിയ പ്രകടനം
തൃശൂർ
മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ മാർച്ച് നടത്തിയ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ നടന്ന പൊലീസ് അതിക്രമത്തിൽ പ്രതിഷേധം. എസ്എഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ തൃശൂർ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് നടന്ന യോഗം സംസ്ഥാന സെക്രട്ടറിയറ്റംഗം ജിഷ്ണു സത്യൻ ഉദ്‌ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് അനസ് ജോസഫ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം സിബിൻ എൽദോസ്, ജില്ലാ സെക്രട്ടറി ടി അഭിജിത്ത് എന്നിവർ സംസാരിച്ചു.










0 comments