തൊഴിലാളിവിരുദ്ധ ലേബർ കോഡ് കേരളത്തില്‍ നടപ്പാക്കരുത്

സിഐടിയു ഹരിപ്പാട് ഏരിയ സമ്മേളനം ജില്ലാ പ്രസിഡന്റ് എച്ച് സലാം ഉദ്ഘാടനംചെയ്യുന്നു
ഹരിപ്പാട്
കേന്ദ്രസർക്കാരിന്റെ പുതിയ തൊഴിലാളിവിരുദ്ധ ലേബർ കോഡ് കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കരുതെന്ന് സിഐടിയു ഹരിപ്പാട് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. എം സുരേന്ദ്രൻ നഗറിൽ (കാറൽ മാർക്‌സ് ഓഡിറ്റോറിയം) നടന്ന സമ്മേളനം ജില്ലാ പ്രസിഡന്റ് എച്ച് സലാം ഉദ്ഘാടനംചെയ്‌തു. ഏരിയ പ്രസിഡന്റ് സി രത്നകുമാർ അധ്യക്ഷനായി. ഏരിയ സെക്രട്ടറി എം തങ്കച്ചൻ പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. കെ മോഹനൻ രക്തസാക്ഷിപ്രമേയവും വി രാജു അനുശോചനപ്രമേയവും അവതരിപ്പിച്ചു. ടി കെ ദേവകുമാർ, സി പ്രസാദ്, എം എം അനസലി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി രത്‌നകുമാർ (പ്രസിഡന്റ്), എം തങ്കച്ചൻ (സെക്രട്ടറി), മത്യു വർഗീസ് (ട്രഷറർ).










0 comments