ad
Deshabhimani

print edition സ്‌പോൺസേഡ്‌ വിദേശയാത്ര തുടരുന്നു; പറക്കാനൊരുങ്ങി 4 മന്ത്രിമാർ

UDF Ministers Tours.jpg
avatar
സ്വന്തം ലേഖകൻ

Published on Sep 26, 2026, 01:16 AM | 1 min read

തിരുവനന്തപുരം : വിവാദങ്ങള്‍ തുടര്‍ക്കഥയായിട്ടും സംസ്ഥാന മന്ത്രിമാരുടെ സ്‌പോൺസേഡ്‌ വിദേശയാത്രകൾ തുടരുന്നു. യാത്രകളിലെ ദുരൂഹതയും സ്‌പോണ്‍സര്‍ഷിപ്പും സുതാര്യക്കുറവും നാടാകെ ചര്‍ച്ചയായിട്ടും മന്ത്രിമാര്‍ മത്സരബുദ്ധിയോടെ വീണ്ടും വിദേശയാത്ര പോകുന്നു. ഒരു സംഘം പോയി വന്നതിനു പിന്നാലെ മറ്റൊരു കൂട്ടര്‍ യാത്രയ്‌ക്കൊരുങ്ങി.


സണ്ണി ജോസഫ്, റോജി എം ജോൺ, മോൻസ് ജോസഫ്, ബിന്ദു കൃഷ്‌ണ എന്നിവരും ചീഫ് വിപ്പ് അപു ജോസഫുമാണ്‌ ഇത്തവണ പര്യടനത്തിറങ്ങുന്നത്‌. രമേശ്‌ ചെന്നിത്തല, കെ എം ഷാജി, ഒ ജെ ജെനീഷ്‌, പി സി വിഷ്‌ണുനാഥ്‌, വി ഇ അബ്‌ദുൾ ഗഫൂർ, സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, ഡെപ്യൂട്ടി സ്‌പീക്കർ ഷാനിമോൾ ഉസ്‌മാൻ എന്നിവരാണ്‌ വിദേശത്ത് ഉല്ലാസയാത്ര നടത്തി തിരിച്ചെത്തിയത്‌.


സ്‌പെയ്‌നിലും ഇറ്റലിയിലുമായി ഒക്‌ടോബർ 16 മുതൽ 23 വരെയാണ്‌ റോജിയുടെ യാത്ര. മോൻസ് ജോസഫ്‌ ഒക്‌ടോബർ 17 മുതൽ 25വരെ ഇറ്റലിയിലാകും. സണ്ണി ജോസഫ്‌ ഗൾഫിലേക്കാണ്‌. ബിന്ദു കൃഷ്‌ണയും എം വിൻസെന്റ്‌ എംഎൽഎയും ബഹ്‌റൈനിലേക്കും. ചീഫ് വിപ്പ് അപു ജോസഫിന്റെ യാത്ര യൂറോപ്പിലേക്ക്‌. ആഡംബര ക്ലാസിലാണ്‌ യാത്രയെങ്കിലും ചെലവ്‌ സംബന്ധിച്ച്‌ ദുരൂഹതയുണ്ട്‌. വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കെയാണ്‌ സണ്ണിയുടെ ഗൾഫ്‌ പര്യടനം.


പ്രളയകാലത്ത്‌ വിദേശ മലയാളികളോട്‌ സഹായം അഭ്യർഥിക്കാൻ മന്ത്രിമാരുടെ സംഘത്തെ അയക്കാൻ എൽഡിഎഫ്‌ സർക്കാർ തീരുമാനിച്ചപ്പോള്‍ അനുമതി നിഷേധിച്ച കേന്ദ്രസർക്കാർ ഇപ്പോൾ അതിവേഗം അനുമതി നൽകുന്നു. സ്‌പോൺസർഷിപ്പിൽ ഇനിയും പോകുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞതിന്റെ ആവേശത്തിലാണ്‌ നാലുപേർകൂടി പോകുന്നത്‌. ചെന്നിത്തല, ഷാജി, അബ്‌ദുൾ ഗഫൂർ, ജെനീഷ്‌ എന്നിവരുടേത്‌ സ്വകാര്യയാത്രയായിരുന്നു. കുടുംബസമേതമുള്ള യാത്രയുടെ ചെലവ്‌ ആരുവഹിച്ചു എന്നത്‌ വെളിപ്പെടുത്തിയിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home