ടിപ്പർ ടോറസ് തൊഴിലാളി മാർച്ച്

ടിപ്പർ ടോറസ് കൺസ്ട്രക്ഷൻ എക്യുപ്‌മെന്റ്സ് വർക്കേഴ്സ് യൂണിയൻ കായംകളം ആർടിഒ ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ച് സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ ഉദ്ഘാടനംചെയ്യുന്നു
കായംകുളം
സിഎഫ് ടെസ്‌റ്റ് ഉൾപ്പെടെയുള്ള ആർടിഒ സേവനങ്ങൾ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ നടപടിക്കെതിരെ ടിപ്പർ ടോറസ് കൺസ്ട്രക്ഷൻ എക്യുപ്‌മെന്റ്സ് വർക്കേഴ്സ് യൂണിയൻ കായംകളം ആർടിഒ ഓഫീസിലേക്ക് മാർച്ച് നടത്തി. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ ഉദ്ഘാടനംചെയ്‌തു. യൂണിയൻ പ്രസിഡന്റ് ജി ശ്രീനിവാസൻ അധ്യക്ഷനായി. സെക്രട്ടറി ബിനുകുമാർ, കെ പി മോഹൻദാസ്, കെ കെ ചന്ദ്രൻ, സന്തോഷ് എന്നിവർ സംസാരിച്ചു.










0 comments