ad
Deshabhimani

മഹിളാ തൊഴിലാളി സംഗമം

Mahila Association

സിഐടിയു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കായംകുളത്ത് നടന്ന മഹിളാ തൊഴിലാളി സംഗമം സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ സി എസ്‌ സുജാത ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 26, 2026, 01:13 AM | 1 min read

കായംകുളം ​

സിഐടിയു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കായംകുളത്ത് നടന്ന മഹിളാ തൊഴിലാളി സംഗമം സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ സി എസ്‌ സുജാത ഉദ്ഘാടനംചെയ്‌തു. സ്‌ത്രീകളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന കേന്ദ്ര–സംസ്ഥാന സർക്കാർ നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സുജാത പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം ജി രാജമ്മ അധ്യക്ഷയായി. ജില്ലാ വൈസ്‌പ്രസിഡന്റ്‌ ഗീതാഭായി, മുൻ എംഎൽഎ യു പ്രതിഭ, സുനിത കുര്യൻ, സുരേശ്വരി ഘോഷ്, കൃഷ്‌ണലത, ഡോ. ജി ജ്യോതി, ഗായത്രി കിരൺ, എഫ് റഫീദകുഞ്ഞ് എന്നിവർ സംസാരിച്ചു. സിപിഐ എം സംസ്ഥാന കൺട്രോൾ കമീഷൻ ചെയർമാൻ കെ എച്ച് ബാബുജാൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗം എ മഹേന്ദ്രൻ, സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ, പ്രസിഡന്റ്‌ എച്ച് സലാം, ഷെയ്ഖ്‌ പി ഹാരീസ്, സ്വാഗതസംഘം കൺവീനർ ബി അബിൻഷാ, കെ പി മോഹൻ ദാസ്, ജി ശ്രീനിവാസൻ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home