Deshabhimani

ക്ലാസ് മുറിയില്ലാതെ പഠനം

പ്രതിഷേധവുമായി കലാമണ്ഡലം വിദ്യാർഥികൾ

ക്ലാസ് മുറികൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കലാമണ്ഡലം വിദ്യാർഥി യൂണിയൻ നടത്തിയ പ്രതിഷേധം 
യൂണിയൻ സെക്രട്ടറി ആർ അതുൽ ഉദ്ഘാടനം ചെയ്യുന്നു

ക്ലാസ് മുറികൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കലാമണ്ഡലം വിദ്യാർഥി യൂണിയൻ നടത്തിയ പ്രതിഷേധം 
യൂണിയൻ സെക്രട്ടറി ആർ അതുൽ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 09, 2026, 01:04 AM | 1 min read


​ചെറുതുരുത്തി

കെട്ടിട നിർമാണം പൂർത്തിയാക്കി കലാമണ്ഡലം വിദ്യാർഥികളെ സ്ഥിരം സ്കൂൾ കെട്ടിടത്തിലേക്ക് മാറ്റുക, പഠനത്തിൽ നേരിടുന്ന അസൗകര്യങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കലാമണ്ഡലം വിദ്യാർഥി യൂണിയൻ നേതൃത്വത്തിൽ പ്രതിഷേധിച്ചു. സ്കൂൾ പ്രവർത്തനം ആരംഭിച്ച്‌ മാസങ്ങൾ പിന്നിട്ടിട്ടും വിദ്യാർഥികൾ ഇപ്പോഴും താൽക്കാലിക സംവിധാനത്തിലാണ് പഠനം നടത്തുന്നത്. താൽക്കാലിക സംവിധാനത്തിൽ ഏകാഗ്രമായി പഠനം നടത്താനുള്ള സാഹചര്യമില്ല. ഒരേസമയം തന്നെ കലാവിഷയങ്ങളുടെ പരിശീലനങ്ങളും തിയറി ക്ലാസുകളും നടക്കുന്നതിനാൽ പഠനത്തിന് നിരന്തരം തടസ്സം നേരിടുകയാണ്. ഓരോ ക്ലാസിലും ആവശ്യമായ പ്രത്യേക പഠന സൗകര്യങ്ങളും ലഭ്യമായിട്ടില്ല. എസ്എസ്എൽസി ഐടി പരീക്ഷ നടക്കാനിരിക്കെ ഇതുവരെയും വിദ്യാർഥികൾക്ക്‌ ആവശ്യമായ ഐടി ലാബ് സൗകര്യങ്ങളോ ഐടി ക്ലാസുകളോ ലഭിച്ചിട്ടില്ല. പരീക്ഷയ്ക്ക് തയ്യാറെടുക്കേണ്ട സമയത്ത് ആവശ്യമായ പ്രായോഗിക പരിശീലനം പോലും ലഭിക്കാത്തതിനാൽ വിദ്യാർഥികൾ വലിയ ആശങ്കയിലാണ്. ഇത്തരം ഗുരുതര വിഷയങ്ങൾ ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. വിദ്യാർഥി യൂണിയൻ സെക്രട്ടറി ആർ അതുൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ വേണി ബാബു അധ്യക്ഷയായി. ട്രഷറർ സി ടി അനാമിക, എസ് എസ് നിരഞ്ജന, അതുൽകൃഷ്ണ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home