ad
Deshabhimani

പള്ളിനട അടിപ്പാതസമരം 
33 ദിവസം പിന്നിട്ടു

എസ്എൻ പുരം പള്ളിനടയിലെ അടിപ്പാത സമരത്തിന്റെ മുപ്പത്തിമൂന്നാം ദിവസം സിപിഐ എം ഏരിയ കമ്മിറ്റിയംഗം 
ടി എൻ ഹനോയ് ഉദ്ഘാടനം ചെയ്യുന്നു

എസ്എൻ പുരം പള്ളിനടയിലെ അടിപ്പാത സമരത്തിന്റെ മുപ്പത്തിമൂന്നാം ദിവസം സിപിഐ എം ഏരിയ കമ്മിറ്റിയംഗം 
ടി എൻ ഹനോയ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 18, 2026, 12:52 AM | 1 min read


കൊടുങ്ങല്ലൂർ

ദേശീയപാത ശ്രീനാരായണപുരം പള്ളിനടയിൽ അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്യത്തിൽ ആരംഭിച്ച ജനകീയ സമരം 33 ദിവസം പിന്നിട്ടു. വിവിധ ആവശ്യങ്ങൾക്കായി കിലോമീറ്ററുകൾ വളഞ്ഞ് പൊതുജനങ്ങൾ റോഡ് മുറിച്ചു കടക്കുന്നത് പരിഹരിക്കാനായി അടിപ്പാത നിർമിക്കാൻ എൻഎച്ച്എ അധികാരികൾ അടിയന്തരമായി ഇടപെടണമെന്ന് സമരസമിതി ആവശ്യപ്പെട്ടു. സിപിഐ എം ഏരിയാകമ്മിറ്റി അംഗം ടി എൻ ഹനോയ് ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം കമ്മിറ്റി അംഗം പി ആർ ഗോപിനാഥൻ അധ്യക്ഷനായി. സിപിഐ എം ലോക്കൽ സെക്രട്ടറി എം എസ് മോഹനൻ, സിപിഐ ലോക്കൽ സെക്രട്ടറി സി എൻ സതീഷ് കുമാർ, എസ് എൻ പുരം പഞ്ചായത്ത് പ്രസിഡന്റ്‌ മിനി ഷാജി, സമരസമിതി കൺവീനർ പി എ നൗഷാദ്, പി എ ഷാഹുൽ, സജിത ബാബു പഞ്ചായത്ത് അംഗങ്ങളായ സജിത പ്രദീപ്, പി എ സിന്ധു, ഇബ്രാഹിം കുട്ടി എന്നിവർ സംസാരിച്ചു



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home