പള്ളിപ്പുറം കോട്ട സംരക്ഷിക്കണം: മന്ത്രിക്ക് നിവേദനവുമായി വിദ്യാര്‍ഥി

ചാവറ ദർശൻ പബ്ലിക് സ്കൂളിലെ നാലാംക്ലാസ് വിദ്യാർഥി ആരോൺ മോൺസി ജോസഫ്, സ്മാരകം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പുരാവസ്‌തുവകുപ്പ് വകുപ്പ് മന്ത്രി ഒ ജെ ജെനീഷിന് നിവേദനം നൽകുന്നു
കൊച്ചി
ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഏറ്റവും പഴയ യൂറോപ്യൻ നിർമിതിയായ പള്ളിപ്പുറം കോട്ട സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥി കര്‍ഷകന്‍ രംഗത്ത്.
ചാവറ ദർശൻ പബ്ലിക് സ്കൂളിലെ നാലാംക്ലാസ് വിദ്യാർഥി ആരോൺ മോൺസി ജോസഫാണ് പുരാവസ്‌തുവകുപ്പ് മന്ത്രി ഒ ജെ ജെനീഷിന് നിവേദനം നൽകിയത്. കോട്ടപ്പുറം രൂപതയുടെ മികച്ച വിദ്യാര്‍ഥി കർഷകനുള്ള അവാർഡ് ഏറ്റുവാങ്ങുന്ന വേദിയിലാണ് ആരോൺ മന്ത്രിക്ക് നിവേദനം നൽകിയത്. ആരോണിന്റെ ആവശ്യം അനുഭാവപൂർവം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനൽകി.
1503-ലാണ് പോർച്ചുഗീസുകാർ പള്ളിപ്പുറം കോട്ട നിർമിച്ചത്. കോട്ട സംരക്ഷണത്തിന്റെ ആവശ്യകത സംബന്ധിച്ച് കഴിഞ്ഞ 13ന് ദേശാഭിമാനി ‘കൊച്ചി കണക്ട്’ പ്രത്യേക പേജില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.










0 comments