ad
Deshabhimani

പൂർണത്രയീശ ക്ഷേത്രോത്സവം: 
കൂപ്പൺ ഉദ്ഘാടനം നടത്തി

COUPON

തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന്റെ ഭാഗമായുള്ള ആദ്യ സംഭാവന 
ദീപക് ജോയി എംഎൽഎ, വർമ ഹോംസ് മാനേജിങ്‌ ഡയറക്ടർ അനിൽ വർമയിൽനിന്ന് ഏറ്റുവാങ്ങുന്നു

വെബ് ഡെസ്ക്

Published on Aug 18, 2026, 02:27 AM | 1 min read

തൃപ്പൂണിത്തുറ


പൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന്റെ ഭാഗമായുള്ള കൂപ്പൺ ഉദ്ഘാടനവും ഉത്സവ നോട്ടീസ് പ്രകാശിപ്പിക്കലും നടത്തി. ദീപക് ജോയി എംഎൽഎ, വർമ ഹോംസ് മാനേജിങ്‌ ഡയറക്ടർ അനിൽ വർമയിൽനിന്ന് ആദ്യ സംഭാവന സ്വീകരിച്ച് ഉദ്ഘാടനം നടത്തി.


വൃശ്ചികോത്സവ നോട്ടീസ് നഗരസഭാ ചെയർപേഴ്സൺ പി എൽ ബാബു പ്രകാശിപ്പിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് അംഗം കെ കെ സുരേഷ് ബാബു അധ്യക്ഷനായി. അസിസ്റ്റന്റ് കമീഷണർ മനോജ് നായർ, ദേവസ്വം ഓഫീസർ അമൽ വിശ്വനാഥ്, ശിവശങ്കരൻ മേനോക്കി, ഉപദേശകസമിതി പ്രസിഡന്റ് ടി ജി വേണുഗോപാൽ, നഗരസഭാ വൈസ് ചെയർപേഴ്സൺ രാധിക വർമ, രാമഭദ്രൻ തമ്പുരാൻ, കെ ആർ നന്ദകുമാർ തുടങ്ങിയവർ സംസാരിച്ചു.


ആദ്യദിനംതന്നെ 20,50,000 രൂപ സംഭാവനയായി ലഭിച്ചതായി ഭാരവാഹികൾ അറിയിച്ചു. ഡിസംബർ 7 മുതൽ 14 വരെയാണ് ഉത്സവം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home