ബോണസ് വർധനയില്ല; സർക്കാർ ജീവനക്കാർ പ്രതിഷേധിച്ചു

സർക്കാർ ജീവനക്കാരുടെ ബോണസും ഉത്സവബത്തയും വർധിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് എഫ്എസ്ഇടിഒ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും കലക്ടറേറ്റിൽ നടത്തിയ യോഗം എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു
കാക്കനാട്
ബോണസും ഉത്സവബത്തയും വർധിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് എഫ്എസ്ഇടിഒ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും കലക്ടറേറ്റിൽ പ്രകടനം നടത്തി.
വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ ബോണസ് വർധിപ്പിക്കാത്തത് ജീവനക്കാരോടുള്ള അവഗണനയാണെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി. ഓണം അഡ്വാൻസ് തുകയിലും വർധനയില്ല. ബോണസ്, ഉത്സവബത്ത എന്നിവ വർധിപ്പിക്കണമെന്നും ജീവനക്കാരുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ അടിയന്തരനടപടി സ്വീകരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
പ്രതിഷേധയോഗം കേരള എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഡോ. ഏലിയാസ് മാത്യു, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി കെ എ അൻവർ, യൂണിയൻ ജില്ലാ സെക്രട്ടറി ഡി പി ദിപിൻ, എഫ്എസ്ഇടിഒ ജില്ലാ ട്രഷറർ വി എസ് രാജേഷ് എന്നിവർ സംസാരിച്ചു.










0 comments