ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനം
ശുഭ്രപതാക ഹൃദയത്തിലേറ്റി ജില്ല

ഡിവൈഎഫ് ഐ സംസ്ഥാന സമ്മേളന പതാക ജാഥക്ക് മുക്കത്ത് നൽകിയ വരവേൽപ്പ്
സ്വന്തം ലേഖകൻ കോഴിക്കോട് തൃശൂരിൽ 19 മുതൽ 22 വരെ നടക്കുന്ന ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളന നഗരിയിൽ ഉയർത്താനുള്ള നക്ഷത്രാങ്കിത ശുഭ്രപതാകയ്‌ക്ക് ജില്ലയിൽ രണ്ടാം ദിനവും ഉജ്വല സ്വീകരണം. അനശ്വര രക്തസാക്ഷികൾ വീരേതിഹാസം രചിച്ച കൂത്തുപറന്പിൽ നിന്നും പ്രയാണമാരംഭിച്ച പതാകജാഥയ്‌ക്ക് തിങ്കളാഴ്‌ച കക്കട്ടിലായിരുന്നു ആദ്യസ്വീകരണം. പേരാന്പ്ര, ഉള്ളിയേരി, താമരശേരി, മുക്കം എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം ജാഥ മലപ്പുറം ജില്ലയിൽ പ്രവേശിച്ചു. വൈറ്റ് വളന്റിയർമാരുടേയും ഇരുചക്ര വാഹനങ്ങളുടേയും അകന്പടിയോടെയാണ് ജാഥാലീഡറും ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷററുമായ എസ് അരുൺബാബുവിനെയും മാനേജർ എം വിജിൻ എംഎൽഎയെയും ജഥാംഗങ്ങളായ ആർ ശ്യാമ, എൽ ജി ലിജീഷ് എന്നിവരെയും സ്വീകരിച്ചത്. പതാക ജാഥയെ അനുഗമിക്കാനും അഭിവാദ്യംചെയ്യാനും സ്വീകരണകേന്ദ്രങ്ങളിലും പാതയോരങ്ങളിലും പ്രവർത്തകർ തടിച്ചൂകൂടി. ജില്ലാ സെക്രട്ടറി കെ അരുൺ, പ്രസിഡന്റ് ദിപു പ്രേംനാഥ്, ട്രഷറർ കെ എം നിനു, എം കെ നികേഷ്, എം എം ജിജേഷ്, പി ഷബീർ എന്നിവരും ജാഥയോടൊപ്പമുണ്ടായി.










0 comments