ad
Deshabhimani

കതിര്‍മ ചിത്രരചനാമത്സരം: ആന്‍ പൗളിയും നമസ്യ രാജേഷും വിജയികൾ

KATHIRMA

ആൻ പ‍ൗളി അദ്വൈത്‌ അനീഷ്‌ നമസ്യ രാജേഷ്‌, ആർ ഋതുരാജ്‌

വെബ് ഡെസ്ക്

Published on Aug 18, 2026, 03:11 AM | 1 min read

കൊച്ചി


ദേശീയ കാവ്യോത്സവത്തിന്റെ ഭാഗമായി ജില്ലാ ലൈബ്രറി കൗണ്‍സില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ‘കതിര്‍മ’ ജലച്ചായ ചിത്രരചനാ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.


ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ആന്‍ പൗളി (സെന്റ് മേരീസ് എഐജിഎച്ച്എസ് ഫോര്‍ട്ടുകൊച്ചി), യുപി വിഭാഗത്തില്‍ നമസ്യ രാജേഷ്‌ (ഗവ. കെഎം യുപിഎസ്, എരൂര്‍) എന്നിവർ ഒന്നാംസ്ഥാനം നേടി. അദ്വൈത് അനീഷ് (ഭവന്‍സ് മുന്‍ഷി വിദ്യാലയം, തിരുവാങ്കുളം), ആല്‍ഫി പിന്‍ഹിറോ (ലിറ്റില്‍ ഫ്ലവര്‍ ഹൈസ്‌കൂള്‍, ഞാറക്കല്‍) എന്നിവർ ഹൈസ്‌കൂൾ വിഭാഗത്തിലും ആര്‍ ഋതുരാജ് (ജിയുപിഎസ്, മേമ്മുറി), പി എ അനുപമ (ടോക് എച്ച് പബ്ലിക് സ്‌കൂള്‍, വൈറ്റില) എന്നിവർ യുപി വിഭാഗത്തിലും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.


വൈലോപ്പിള്ളിയുടെ ‘മാമ്പഴം’ കവിത വിഷയമാക്കിയാണ് മത്സരം നടത്തിയത്. വിജയികൾക്ക് ചാവറ മാട്രിമോണിയൽ സ്പോൺസർ ചെയ്തിട്ടുള്ള ക്യാഷ് അവാർഡുകളും സർട്ടിഫിക്കറ്റും സെപ്തംബർ 18ന് സമ്മാനിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home