ഓണക്കിറ്റ് വിതരണംചെയ്തു

കൊല്ലം
ജില്ലാ സഹകരണ ആശുപത്രി സംഘത്തിന്റെ ഉടമസ്ഥതയിലുള്ള എല്ലാ സ്ഥാപനങ്ങളിലെയും ഡോക്ടർമാർക്കും ജീവനക്കാർക്കും ഓണക്കിറ്റ് വിതരണംചെയ്തു. ആശുപത്രി ഫെസിലിറ്റേഷൻ സെന്ററിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് പി രാജേന്ദ്രൻ വിതരണം ഉദ്ഘാടനംചെയ്തു. 13 ഉൽപ്പന്നങ്ങൾ അടങ്ങിയതാണ് ഓണക്കിറ്റ്. വൈസ് പ്രസിഡന്റ് എ മാധവൻപിള്ള അധ്യക്ഷനായി. സെക്രട്ടറി പി ഷിബു, ഭരണസമിതിഅംഗം അഡ്വ. പി കെ ഷിബു, ഡോ. ഡി ശ്രീകുമാർ, ഡോ. ഡി വസന്തദാസ്, ഡോ. കെ എൻ സുരേഷ് എന്നിവർ സംസാരിച്ചു.










0 comments