ad
Deshabhimani

അധ്യാപകരും ജീവനക്കാരും പ്രതിഷേധിച്ചു

ബോണസിലും വഞ്ചന

bonus

സർക്കാർ ജീവനക്കാർക്ക് ബോണസ് വർധിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് എഫ്എസ്ഇടിഒ ആലപ്പുഴയിൽ സംഘടിപ്പിച്ച
പ്രകടനം പി എസ് സി എംപ്ലോയീസ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ രാജു ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 18, 2026, 01:50 AM | 1 min read

ആലപ്പുഴ

ബോണസ് പ്രഖ്യാപനത്തിലും ഉത്സവബത്തയിലും ജീവനക്കാരെ വഞ്ചിച്ച സർക്കാർ നയത്തിനെതിരെ എഫ്എസ്ഇടിഒ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും പ്രകടനവും യോഗവും നടത്തി. കലക്ടറേറ്റിനുമുന്നിൽ ചേർന്ന യോഗം കേരള പിഎസ്‌സി എംപ്ലോയീസ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ വി കെ രാജു ഉദ്ഘാടനംചെയ്തു. കേരളം അതിരൂക്ഷമായ വിലക്കയറ്റം കാരണം പൊറുതിമുട്ടുമ്പോൾ ബോണസിലും ഉത്സവബത്തയിലും അഡ്വാൻസിലും വർധന വരുത്താൻ സർക്കാർ തയ്യാറായില്ല. ഓണക്കാലത്ത് നൽകുമെന്ന് മാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ച ക്ഷാമബത്തയും അനുവദിച്ചില്ല. കടുത്ത സാമ്പത്തിക പ്രയാസങ്ങളുടെ പശ്ചാത്തലത്തിലും കഴിഞ്ഞവർഷം എൽഡിഎഫ് സർക്കാർ ബോണസ് 4000 രൂപയിൽനിന്ന്‌ 4500 ആയും ഉത്സവബത്ത 2750 രൂപയിൽ നിന്നും 3000 ആയും വർധിപ്പിച്ചിരുന്നു.
 ഈ തുക അതേപടി അനുവദിക്കാനാണ് പുതിയ സർക്കാർ തയ്യാറായത്. ആനുകൂല്യങ്ങളുടെ വർധന ഉണ്ടാകുമെന്ന് പ്രചരിപ്പിക്കുകയും അനുവദിക്കാതിരിക്കുകയും ചെയ്യുന്ന സർക്കാർ നിലപാട് വഞ്ചനാപരമാണെന്നും എഫ്എസ്ഇടിഒ ആരോപിച്ചു. കെഎസ്‌ടിഎ ജില്ലാ ജോയിന്റ്‌ സെക്രട്ടറി ജിജോ ജോസഫ് അധ്യക്ഷനായി. എഫ്എസ്‌ഇടിഒ ജില്ലാ സെക്രട്ടറി സി സിലീഷ്, കെജിഒഎ ജില്ലാ സെക്രട്ടറിയറ്റംഗം എ സ്വരൂപ് എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home