Deshabhimani

മഹിളാ അസോസിയേഷൻ ഒപ്പുകൾ കലക്ടർക്ക്‌ കൈമാറി

സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക

സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട്‌ മുഖ്യമന്ത്രിക്ക് സമർപ്പിക്കാൻ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി സമാഹരിച്ച ഒപ്പുകൾ സെക്രട്ടറി ഉഷ പ്രഭുകുമാർ കലക്ടർ ശിഖ സുരേന്ദ്രന് കൈമാറുന്നു

സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട്‌ മുഖ്യമന്ത്രിക്ക് സമർപ്പിക്കാൻ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി സമാഹരിച്ച ഒപ്പുകൾ സെക്രട്ടറി ഉഷ പ്രഭുകുമാർ കലക്ടർ ശിഖ സുരേന്ദ്രന് കൈമാറുന്നു

വെബ് ഡെസ്ക്

Published on Oct 18, 2026, 12:45 AM | 1 min read


തൃശൂർ

പിങ്ക്, മഞ്ഞ റേഷൻ കാർഡ്‌ കുടുംബങ്ങളിലെ 35മുതൽ 60 വയസ്‌വരെയുള്ള സ്ത്രീകൾക്ക് എല്ലാ മാസവും 1000 രൂപ സാമ്പത്തിക സഹായമുറപ്പാക്കുന്നതിന്‌ എൽഡിഎഫ് സർക്കാർ നടപ്പാക്കിയ സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട്‌ മുഖ്യമന്ത്രിക്ക് സമർപ്പിക്കാൻ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി സമാഹരിച്ച 33568 ഒപ്പുകൾ കലക്ടർ ശിഖ സുരേന്ദ്രന് കൈമാറി. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം ഡോ. ആർ ബിന്ദു, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ മേരി തോമസ്, അഡ്വ. കെ ആർ വിജയ, ജില്ലാ സെക്രട്ടറി ഉഷ പ്രഭുകുമാർ, ജില്ലാ പ്രസിഡന്റ്‌ ഷീജ പ്രശാന്ത്, ട്രഷറർ ടി ആർ മീര, ജില്ലാ ജോയിന്റ്‌ സെക്രട്ടറി അഡ്വ. പി കെ ബിന്ദു എന്നിവരുടെ നേതൃത്വത്തിലാണ്‌ ഒപ്പുകൾ കലക്ടർക്ക്‌ കൈമാറിയത്‌. പദ്ധതിയിൽ 31.34 ലക്ഷം പേരെയാണ് ഗുണഭോക്താക്കളായി കണക്കാക്കിയത്. കേരളത്തിന്റെ അഭിമാനപദ്ധതിയെ തകർക്കാൻ ശ്രമിക്കുന്ന യുഡിഎഫ് സർക്കാർ നിലപാട് തിരുത്തണം. 3720 കോടി രൂപയാണ് എൽഡിഎഫ് സർക്കാർ അവസാനത്തെ ബജറ്റിൽ ഇതിനായി നീക്കിവെച്ചത്. മാർച്ച്‌വരെ പെൻഷൻ നൽകുകയും ചെയ്തു. സ്ത്രീസുരക്ഷാ പദ്ധതിയെ തുടക്കം മുതൽ അപഹസിക്കാൻ തയ്യാറായ യുഡിഎഫ് നേതൃത്വമാണ് ഇപ്പോൾ പദ്ധതിയെ തന്നെ തകർക്കാനുള്ള രാഷ്ട്രീയ തീരുമാനം അണിയറയിൽ തയ്യാറാക്കുന്നത്. രണ്ട് മാസത്തെ പെൻഷൻ നൽകാത്തതിനു പുറമെ പദ്ധതിയിലേക്ക് പുതുതായി അപേക്ഷിച്ചവരുടെ കാര്യത്തിൽ തീരുമാനമെടുക്കാതെ വൈകിപ്പിക്കുകയും ചെയ്യുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home