Deshabhimani

മുക്കുപണ്ടം: മുഖ്യസൂത്രധാരൻ അറസ്റ്റിൽ

Fake gold (or gold-plated) jewelry

സി ആർ ബിജു

വെബ് ഡെസ്ക്

Published on Oct 18, 2026, 01:36 AM | 1 min read

കോതമംഗലം


ചെമ്പിൽ സ്വർണം പൊതിഞ്ഞ് വ്യാജ ആഭരണങ്ങൾ നിർമിച്ച് ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. വാരപ്പെട്ടി പഞ്ചായത്ത് പത്താം വാർഡ് പാറേക്കുടി ചാലിൽ സി ആർ ബിജു(47)വിനെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.


നഗരത്തിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ കേസിൽ ബിജുവിന്റെ കൂട്ടാളിയായ യുവതിയെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബിജു പിടിയിലായത്‌. ​ഒമ്പതുമാസത്തിനിടെ 31 തവണയായാണ് ഇവർ ഈ സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവച്ചത്. 409.45 ഗ്രാം വ്യാജസ്വർണം നൽകി 41 ലക്ഷം രൂപയാണ്‌ തട്ടിയെടുത്തത്‌.


പണയ ഉരുപ്പടികൾ അധികൃതർ പുനഃപരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. തുടർന്ന് മാനേജ്‌മെന്റ് നൽകിയ പരാതിയിലാണ് പൊലീസ് നടപടി. സ്റ്റേഷൻ ഹൗസ് ഓഫീസർ കെ എച്ച് ഹാഷിമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. തട്ടിപ്പിന്റെ വ്യാപ്തിയും വ്യാജസ്വർണത്തിന്റെ ഉറവിടവും കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home