Deshabhimani

സംസ്ഥാന സ്‌കൂൾ ഷൂട്ടിങ് ചാമ്പ്യൻഷിപ്:


സീനിയർ വിഭാഗത്തിൽ തൃശൂരിന് ഓവറോൾ കിരീടം

സംസ്ഥാന സ്‌കൂൾ ഷൂട്ടിങ് ചാമ്പ്യൻഷിപ് സീനിയർ വിഭാഗത്തിൽ 
ഓവറോൾ ചാമ്പ്യൻഷിപ് നേടിയ തൃശൂർ ടീം
വെബ് ഡെസ്ക്

Published on Sep 30, 2026, 12:18 AM | 1 min read

​തൃശൂർ

വട്ടിയൂർക്കാവ് ഷൂട്ടിങ് റേഞ്ചിൽ നടന്ന സംസ്ഥാന സ്‌കൂൾ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ തൃശൂരിന്‌ മികച്ച വിജയം. സീനിയർ വിഭാഗത്തിൽ തൃശൂർ ടീം ഓവറോൾ ചാമ്പ്യൻഷിപ് സ്വന്തമാക്കി. വ്യക്തിഗത ഇനങ്ങളിലും തൃശൂരിന്റെ താരങ്ങൾ മികച്ച നേട്ടം കൈവരിച്ചു: പീപ്പ് സൈറ്റ് എയർ റൈഫിൾ: സിയോൺ റോയ് (സ്വർണം), എയ്ഞ്ചൽ മേരി (സ്വർണം), തേജസ് പ്രദീപ് (വെങ്കലം). ഓപ്പൺ സൈറ്റ് എയർ റൈഫിൾ: ലിയാ പോൾ (സ്വർണം) എയർ പിസ്റ്റൾ: പവൻ വിനോദ് (വെള്ളി), കാർത്തിക സുരേഷ് (വെങ്കലം), ജോർജ് ജോസഫ് (വെങ്കലം) വിജയികളെല്ലാം തൃശൂർ ജില്ലാ റൈഫിൾ അസോസിയേഷൻ ഹെഡ് കോച്ച് കെ യു വിനേഷിന്റെ ശിക്ഷണത്തിലാണ്‌ പരിശീലനം നടത്തുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home