മലയാളി സ്റ്റാർട്ട്‌അപ്പിന് ആഗോള അംഗീകാരം

ചേർപ്പ്
മലയാളികളുടെ സ്റ്റാർട്ട് അപ്പ് ഇൻഡോ പെസഫിക് ബീവറേജസിന് ആഗോള അംഗീകാരം ലഭിച്ചു. ഹോങ്കോങ്ങിൽ നടന്ന ഏഷ്യ വൈൻ ചലഞ്ചിൽ ഇവരുടെ ബ്രാൻഡുകളായ ലാ ഫ്രാൻസ് ബ്രാണ്ടി ഗോൾഡ് മെഡലും മുഗൾ മൊണാർക് വിസ്‌കി വെങ്കലവും കരസ്ഥമാക്കി. നോൺ ഏജ് വിഭാഗത്തിൽ 183 ഓളം ബ്രാൻഡുകളെ പിന്തള്ളിയാണ് ഈ നേട്ടം കൈവരിച്ചത്. പെരിങ്ങോട്ടുകര സ്വദേശിയായ സാജ് വിശ്വനാഥനും സുഹൃത്ത് രാജ്‌കുമാർ നമ്പ്യാരുമാണ് കമ്പനിയുടെ സ്ഥാപക ഡയറക്ടർമാർ. പ്രീമിയം സെഗ്മെന്റിൽ ആറോളം ഉൽപ്പന്നങ്ങൾ ഇനി വിതരണത്തിന് തയ്യാറെടുക്കുന്നുണ്ടെന്ന് ഇവർ അറിയിച്ചു.










0 comments