ad
Deshabhimani

അർഹരെ വെട്ടിമാറ്റാനുള്ള കോൺഗ്രസ് ശ്രമം തടഞ്ഞ്‌ സിപിഐ എം

പത്തിയൂർ വില്ലേജ് ഓഫീസർക്ക് മുന്നിൽ പ്രതിഷേധവുമായി സിപിഐ എം നേതാക്കളും 
ദുരിതബാധിതരും

പത്തിയൂർ വില്ലേജ് ഓഫീസർക്ക് മുന്നിൽ പ്രതിഷേധവുമായി സിപിഐ എം നേതാക്കളും 
ദുരിതബാധിതരും

വെബ് ഡെസ്ക്

Published on Sep 04, 2026, 01:54 AM | 1 min read

കായംകുളം

​പ്രകൃതിക്ഷോഭത്തിൽപ്പെട്ട കുടുംബങ്ങൾക്ക് ധനസഹായം ലഭ്യമാക്കുന്ന ലിസ്‌റ്റിൽനിന്ന്‌ അർഹരായവരെ വെട്ടിമാറ്റാനുള്ള കോൺഗ്രസ് നേതാക്കളുടെ ശ്രമം സിപിഐ എം നേതൃത്വത്തിൽ ദുരിതബാധിതർ സംഘടിച്ചെത്തി തടഞ്ഞു. വെള്ളപ്പൊക്കത്തിൽ കൂടുതൽ ദുരിതം നേരിട്ട പത്തിയൂർ പഞ്ചായത്ത് ആറാം വാർഡിലെ കുടുംബങ്ങൾ വില്ലേജ് ഓഫീസിൽ നൽകിയ അപേക്ഷയിലാണ് തിരിമറി നടത്താൻ പ്രാദേശിക കോൺഗ്രസ്‌ നേതാക്കൾ ശ്രമിച്ചത്. വ്യാഴം ഉച്ചയോടെയായിരുന്നു സംഭവം. പഞ്ചായത്ത് അംഗം ബി ഹരികുമാറിന്റെ നേതൃത്വത്തിൽ നൽകിയ അപേക്ഷയിലാണ് ചില ജീവനക്കാരുടെ ഒത്താശയോടെ കോൺഗ്രസ്‌ നേതാവ് അനിൽകുമാറും സംഘവും ഓഫീസിൽ കടന്നുകയറി അർഹരെ വെട്ടിമാറ്റാൻ ശ്രമിച്ചത്. സംഭവത്തിൽ വില്ലേജ് ഓഫീസർ ലേഖയെ സിപിഐ എം പ്രതിഷേധമറിയിച്ചു. സിപിഐ എം ഏരിയ കമ്മിറ്റി അംഗം വി പ്രഭാകരൻ, ലോക്കൽ സെക്രട്ടറി ആർ രാജേഷ്, സ്ഥിരംസമിതി അധ്യക്ഷൻ ജി ഹരികുമാർ, വേണു ഫോക്കസ്, അതുൽകൃഷ്‌ണ എന്നിവർ നേതൃത്വം നൽകി. കാർത്തികപ്പള്ളി തഹസിൽദാർ ബിജുവും സ്ഥലത്തെത്തി. പരിശോധനയിൽ ഉദ്യോഗസ്ഥർക്ക് തെറ്റ് സംഭവിച്ചതായി കണ്ടെത്തി. തുടർന്ന് സിപിഐ എം നേതാക്കളുമായി നടത്തിയ ചർച്ചയിൽ അർഹരായവരെ ഒഴിവാക്കില്ലെന്ന് തഹസിൽദാർ ഉറപ്പുനൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home