നീറിക്കോട് ബാങ്ക് ചികിത്സാസഹായം കൈമാറി

നീറിക്കോട് സഹകരണ ബാങ്കിന്റെ ചികിത്സാ ധനസഹായ വിതരണം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ വി എം ശശി ഉദ്ഘാടനം ചെയ്യുന്നു
ആലങ്ങാട്
നീറിക്കോട് സഹകരണബാങ്കിന്റെ ചികിത്സാ ധനസഹായ വിതരണവും മുൻ പ്രസിഡന്റ് പി കെ മനോജ് അനുസ്മരണവും സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ വി എം ശശി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എം കെ ബാബു അധ്യക്ഷനായി. ബാങ്കിൽ അംഗത്വമെടുത്ത് 50 വർഷം പൂർത്തീകരിച്ചവർക്കാണ് ചികിത്സാസഹായം നൽകുന്നത്.
അംഗത്വ സമാശ്വാസ നിധിയിൽനിന്ന് അംഗങ്ങൾക്കുള്ള ധനസഹായ വിതരണം സഹകരണ അസി. രജിസ്ട്രാർ (ജനറൽ) സാജൻ റൂസ്‌വെൽറ്റ് നിർവഹിച്ചു. ആലങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി ബി ജബ്ബാർ, പഞ്ചായത്ത് അംഗം പി സി ജയൻ, എൻ പി ഷിറാസ് ബാബു, കെ ആർ രാജപ്പൻ, മിനി ബെന്നി, ഡെയ്സി ചാൾസ്, പി ആർ ജയകൃഷ്ണൻ, സുനന്ദ രാജൻ, കവിത ജോഷി എന്നിവർ സംസാരിച്ചു.










0 comments