ദേശീയപാത നിർമാണത്തിനിടെ വായുമലിനീകരണം
പരിഹാരം ആവശ്യപ്പെട്ട് എസ്‌എഫ്‌ഐ മാർച്ചും ധർണയും

ചേർത്തല
ദേശീയപാത പുനർനിർമാണം സൃഷ്‌ടിക്കുന്ന ഗുരുതര പ്രശ്‌നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് സർക്കാർ പോളിടെക്‌നിക് കോളേജ് വിദ്യാർഥികൾ എസ്‌എഫ്‌ഐ നേതൃത്വത്തിൽ താലൂക്ക് ഓഫീസ് മാർച്ചും ധർണയും സംഘടിപ്പിച്ചു. കാന്പസിലെ അതിരൂക്ഷ വായുമലിനീകരണം ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. ദേശീയപാതയ്‌ക്ക് അഭിമുഖമായുള്ള കോളേജിലേക്ക് നിർമാണത്തിനിടെ പൊടിപടലം എത്തുന്നത് ക്ലാസുകളിലും ഭക്ഷണശാലയിലും ഉൾപ്പെടെ കടുത്ത ബുദ്ധിമുട്ട് സൃഷ്‌ടിക്കുന്ന സാഹചര്യത്തിലാണ് വിദ്യാർഥി പ്രതിഷേധം. യൂണിറ്റ് പ്രസിഡന്റ് ആനന്ദ് മനോജ് അധ്യക്ഷനായി. സെക്രട്ടറി ആനന്ദകൃഷ്‌ണൻ സ്വാഗതം പറഞ്ഞു. ഏരിയ സെക്രട്ടറി അനുഗ്രഹ് വിനോദ്കുമാർ, ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ ജെ ജയകൃഷ്‌ണൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കൃഷ്‌ണപ്രിയ, ശ്വേതൻ കൃഷ്‌ണ എന്നിവർ സംസാരിച്ചു.










0 comments