കായികപ്രതിഭകളെ അനുമോദിച്ചു

കുഞ്ഞിത്തൈ എസ്എൻ എൽപി സ്കൂളിൽ കായികപ്രതിഭകളെ അനുമോദിച്ചപ്പോൾ
പറവൂർ
കുഞ്ഞിത്തൈ എസ്എൻ എൽപി സ്കൂൾ മാനേജ്മെന്റും പിടിഎയും ചേർന്ന് കായികപ്രതിഭകളെ അനുമോദിച്ചു.
ഡിഡിഎസ് സ്പോർട്സ് അക്കാദമിയിൽനിന്ന് ഫുട്ബോളിൽ ദേശീയ ചാമ്പ്യൻഷിപ് നേടിയ സ്കൂളിലെ പൂർവവിദ്യാർഥികളായ പി എം അക്ഷര, ദക്ഷ എൻ കണ്ണൻ, സംസ്ഥാന ലെവൽ ചാമ്പ്യൻഷിപ് നേടിയ ദിയ എൻ കണ്ണൻ, തമിഴ്നാട് ടീമിലേക്ക് തെരഞ്ഞെടുത്ത ധ്യാൻചന്ദ്, സ്കൂളിലെ വിദ്യാർഥിയും 2025ലെ പ്ലേ ഓഫ് ദി ഇയർ ബഹുമതിയും കരസ്ഥമാക്കിയ ദേവ്ജിത്ത് കുമാർ എന്നിവരെയാണ് ഉപഹാരം നൽകി
അനുമോദിച്ചത്. വടക്കേക്കര പൊലീസ് എസ്ഐ കെ വി ജിതിൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി ജെ സുമോജ് അധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങളായ പി ഡി സലിം, ജോർജ് തച്ചിലകത്ത്, സ്കൂൾ മാനേജർ ടി കെ ബാബു, പ്രധാനാധ്യാപിക കെ ഡി ബിജി, കണ്ണൻ സുകുമാരൻ, എം എൻ ദിനകരൻ എന്നിവർ സംസാരിച്ചു.










0 comments