Deshabhimani

കലിക്കറ്റ് എഫ്‌സിക്കെതിരെ ഇന്ന്‌ കൊമ്പന്മാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 08, 2026, 04:03 AM | 1 min read

തിരുവനന്തപുരം

സെമി കാണാതെ പുറത്തായതിനുള്ള കണക്ക് തീർക്കാൻ ഞായറാഴ്‌ച കൊമ്പന്മാർ സ്വന്തം തട്ടകത്തിൽ കലിക്കറ്റ് എഫ്സിക്കെതിരെ പോരിനിറങ്ങും. ലീഗിലെ ഒന്നാം സ്ഥാനക്കാരെ അട്ടിമറിച്ചാൽ നോക്കൗട്ട് ഘട്ടത്തിലേക്കുള്ള യാത്രയ്ക്ക് കൊമ്പൻസ് എഫ്‌സിക്ക്‌ കരുത്താകും. സ്വന്തം തട്ടകത്തിലെ മികച്ച റെക്കോഡാണ് കൊമ്പന്മാരുടെ ആത്മവിശ്വാസം. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിലും നിശ്ചിത 90 മിനിറ്റിൽ പരാജയം അറിഞ്ഞിട്ടില്ല. ഇതിന് പുറമെ രണ്ട് മത്സരങ്ങളിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ ടീം വിജയം നേടി. കാണികളുടെ പിന്തുണയോടെ ഈ റെക്കോഡ് തുടരാനാകും ശ്രമം. കണ്ണൂർ വാരിയേഴ്സിനെ അവരുടെ തട്ടകത്തിൽ പരാജയപ്പെടുത്തിയ ആത്മവിശ്വാസവുമായാണ് കൊമ്പൻസ് എഫ്‌സി മത്സരത്തിനിറങ്ങുന്നത്. മൂന്ന് വിലപ്പെട്ട പോയിന്റുകൾ സ്വന്തമാക്കിയ വിജയം ടീമിന്റെ ആത്മവീര്യം വർധിപ്പിച്ചിട്ടുണ്ട്. സീസണിലെ ഏറ്റവും മികച്ച ഫോമിലുള്ള ടീമുകളിലൊന്നായ കലിക്കറ്റ് എഫ്‌സിയെ നേരിടുമ്പോൾ ഈ ആത്മവിശ്വാസം കൊമ്പന്മാർക്ക് നിർണായകമാകും. വൈകിട്ട് 7.30നാണ്‌ മത്സരം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home