Deshabhimani

അനധികൃത 
കൈയേറ്റങ്ങള്‍
‎ഒഴിപ്പിച്ചുതുടങ്ങി

പേരൂർക്കട–അരുവിക്കര പൈപ്പ്ലൈൻ റോഡിലെ അനധികൃത 
കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നു

പേരൂർക്കട–അരുവിക്കര പൈപ്പ്ലൈൻ റോഡിലെ അനധികൃത 
കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Nov 08, 2026, 03:56 AM | 1 min read

നെടുമങ്ങാട്

പേരൂർക്കട–അരുവിക്കര പൈപ്പ് ലൈൻ റോഡിലെ അനധികൃത കൈയേറ്റങ്ങൾ ജല അതോറിറ്റി ഒഴിപ്പിച്ചുതുടങ്ങി. അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള പൈപ്പ് ലൈൻ റോഡിന്റെ വിവിധ ഭാഗങ്ങളിലെ അനധികൃത കൈയേറ്റങ്ങളാണ് ഒഴിപ്പിക്കുന്നത്. ‎കൈയേറ്റക്കാർക്ക് ആദ്യം നോട്ടീസ് നൽകി. നോട്ടീസിൽ നിർദേശിച്ച സമയപരിധിക്കുള്ളിൽ കൈയേറ്റം ഒഴിയാത്തവരെയാണ് ജല അതോറിറ്റി നേരിട്ടെത്തി ഒഴിപ്പിക്കുന്നത്. പേരൂർക്കട–അരുവിക്കര പൈപ്പ് ലൈൻ റോഡിലെ ഒരു ഭാഗത്തുണ്ടായിരുന്ന അനധികൃത കൈയേറ്റം ഇതിനോടകം  ഒഴിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home